ഐ​ശ്വ​ര്യ​ക്ക​വ​ല ഭൂ​മി​പ്ര​ശ്നം: പ്ര​ക്ഷോ​ഭ​വു​മാ​യി ജ​ന​കീ​യ ക​മ്മി​റ്റി
Saturday, January 19, 2019 12:43 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ വി​ല്ലേ​ജി​ൽ റീ​സ​ർ​വേ അ​പാ​ക​ത​യി​ൽ​പെ​ട്ട സീ​താ​മൗ​ണ്ട് ഐ​ശ്വ​ര്യ​ക്ക​വ​ല​യി​ലെ 23 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ക​മ്മി​റ്റി രം​ഗ​ത്ത്.

നി​കു​തി അ​ട​യ്ക്കാ​നാ​കാ​തെ പെ​രു​വ​ഴി​യി​ൽ ആ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ​ഞ്ച​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ക‌്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഷി​നു ക​ച്ചി​റ​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ബി​ജു, കെ.​വി. ജോ​ബി, വി.​ടി. സി​ബി, ജോ​ബി പാ​ല​ത്തി​നാ​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.