പു​ന​ലൂ​രി​ലെ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി; ധ​ർ​മ്മ​ട​ത്തു നി​ന്നും ജ​ന​പ്ര​തി​നി​ധി സം​ഘം എ​ത്തി
Friday, January 18, 2019 11:49 PM IST
പു​ന​ലൂ​ർ: ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ൽ സം​സ്ഥാ​ന ത​ല മാ​തൃ​ക​യാ​യ പു​ന​ലൂ​രി​ലെ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി മ​ന​സി​ലാ​ക്കാ​ൻ ധ​ർ​മ്മ​ടം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​പ്ര​തി​നി​ധി സം​ഘം എ​ത്തി.
ഇ​ട​യ്ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ചെ​മ്പി​ലോ​ട്, പി​ര​ള​ശേ​രി, ക​ട​മ്പൂ​ർ, മു​ണ്ടേ​രി, കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ട്ട​വ​ർ പു​ന​ലൂ​രി​ൽ വ​ന്ന​ത്. കി​ല​യി​ലെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ച്ചേ​രി​യി​ലെ റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ലേ​ക്ക് ഉ​ള്ള പ​ഠ​ന​യാ​ത്ര.

കി​ല ഫാ​ക്ക​ൽ​റ്റി പി.​വി രാ​മ​കൃ​ഷ്ണ​ൻ, ട്ര​യി​നിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ ​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 48 അം​ഗ സം​ഘം വ​ന്ന​ത്. ഇ​ട​യ്ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം ​സി മോ​ഹ​ന​ൻ, പി​ര​ള​ശേ​രി, ക​ട​മ്പൂ​ർ, മു​ണ്ടേ​രി, കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ.​പി.ബാ​ല​ഗോ​പാ​ൽ, കെ ​ഗി​രീ​ഷ്, ആ​ർ പ​ങ്ക​ജാ​ക്ഷ​ൻ, കെ ​താ​ഹി​റ, ചെ​മ്പി​ലോ​ട് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ൽ ന​ഗ​ര​സ​ഭ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യി​ലെ അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ളു​ടെ പ​രി​പാ​ല​ന​വും പ്ലാ​ച്ചേ​രി​യി​ലെ റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

അ​ഴു​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ സം​സ്ക്ക​രി​ച്ചും അ​ഴു​കാ​ത്ത പാ​ഴ് വ​സ്തു​ക്ക​ൾ ഹ​രി​ത ക​ർ​മ്മ സേ​ന വ​ഴി വീ​ടു​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ചു ഫ​ല​പ്ര​ദ​മാ​യി പ​രി​പാ​ലി​ച്ചു​മാ​ണ് സീ​റോ വേ​സ്റ്റ് മു​നി​സി​പ്പാ​ലി​റ്റി​യാ​യി മാ​റു​ന്ന​ത്.127 അം​ഗ​ങ്ങ​ളു​ള്ള ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഴു​കാ​ത്ത മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു. 200 ലോ​ക്ക​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ലൂ​ടെ​യാ​ണ് എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ നി​ന്നും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ പ്രാ​ഥ​മി​ക ത​രം തി​രി​ക്ക​ൽ ന​ട​ത്തി​യാ​ണ് ശേ​ഖ​രി​ച്ച് പ്ലാ​ച്ചേ​രി​യി​ലെ റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക്ക് ഷ്റ​ഡിം​ഗ് മെ​ഷീ​നി​ലൂ​ടെ ത​രി​ക​ളാ​ക്കി അ​വ റോ​ഡ് ടാ​റിം​ഗ് മി​ശ്രി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി വ​രു​ന്നു. ഇ​വി​ടെ ഒ​രു ഷ്റ​ഡിം​ഗ് മെ​ഷീ​ൻ കൂ​ടി സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി​യാ​യി. ആ​വ​ശ്യ​മു​ള്ള എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും റിം​ങ് ക​മ്പോ​സ്റ്റു​ക​ൾ ന​ഗ​ര​സ​ഭ ല​ഭ്യ​മാ​ക്കും. ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള വീ​ടു​ക​ൾ​ക്കേ ഇ​നി കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യു​ള്ളൂ. മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​വ​ർ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ഹ​രി​ത ക​ർ​മ്മ സേ​ന​യ്ക്ക് അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ ന​ൽ​കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ എം.​എ.രാ​ജ​ഗോ​പാ​ൽ വി​ശ​ദീ​ക​രി​ച്ചു.

അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ലാ​മൂ​ല്യ​മു​ള്ള ശി​ല്പ​ങ്ങ​ൾ ഒ​രു​ക്കി ശു​ചി​ത്വ ബോ​ധ​വ​ത്ക്ക​ര​ണ സ​ന്ദേ​ശം പ​ക​രു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മ്യൂ​സി​യം ജം​ഗി​ൾ പാ​ർ​ക്ക് പ്ലാ​ച്ചേ​രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജം​ഗി​ൾ പാ​ർ​ക്കും ഇ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഹാ​ളി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ ഷാ​ഹി​ർ​ഷ ജ​ന​പ്ര​തി​നി​ധി സം​ഘ​ത്തി​ന് ക്ലാ​സെ​ടു​ത്തു സം​ഘാം​ഗ​ങ്ങ​ൾ താ​ലൂ​ക്കാ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ച്ചു.