കാ​ർ​ഷി​ക വി​പ​ണ​ന​മേ​ള​യും ച​ക്ക​മ​ഹോ​ത്സ​വ​വും
Friday, January 18, 2019 9:51 PM IST
തൊ​ടു​പു​ഴ: ഓ​ൾ​കേ​ര​ള ജാ​ക്ക്ഫ്രൂ​ട്ട് അ​സോ​സി​യേ​ഷ​നും മ​ല​ബാ​ർ മാ​വ് ക​ർ​ഷ​ക സ​മി​തി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ക്ക​മ​ഹോ​ൽ​സ​വ​വും കാ​ർ​ഷി​ക വി​പ​ണ​ന മേ​ള​യും 21 മു​ത​ൽ 29 വ​രെ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ന​ട​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജാ​ക്ക്ഫ്രൂ​ട്ട് അ​സോ​സി​യേ​ഷ​ൻ വി​വി​ധ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ച​ക്ക മ​ഹോ​ൽ​സ​വ​വും വി​പ​ണ​ന മേ​ള​ക​ളും സം​ഘ​ടി​പ്പി​ച്ചു വ​രി​ക​യാ​ണ്.

ച​ക്ക​യി​ൽ നി​ന്നു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​ന​വും വി​വി​ധ​യി​നം പ്ലാ​വി​ൻ​തൈ​ക​ൾ, മാ​വി​ൻ തൈ​ക​ൾ എ​ന്നി​വ കൂ​ടാ​തെ വി​വി​ധ കാ​ർ​ഷി​ക വി​ള​ക​ക​ളു​ടെ​യും ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യു​മാ​ണ് മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന​ത്. ച​ക്ക​യു​ടെ നൂ​റി​ൽ​പ്പ​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ക്കും. കൂ​ടാ​തെ വി​വി​ധ​യി​നം മാ​ങ്ങ, മാ​യ​മി​ല്ലാ​ത്ത തേ​ൻ എ​ന്നി​വ​യും ഇ​വ​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളും മേ​ള​യി​ൽ ല​ഭി​ക്കും. ഇ​തി​നു​പു​റ​മേ ഫ്ള​വ​ർ ഷോ​യും ന​ട​ക്കും.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ മേ​ള​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ റെ​ജി തോ​മ​സ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജെ​യിം​സ് യേ​ശു​ദാ​സ്, ബാ​ലു ദാ​മോ​ധ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.