അ​റ​ക്കു​ള​ത്തെ അ​വി​ശ്വാ​സം ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നെ​ന്ന്
Friday, January 18, 2019 9:51 PM IST
അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട്ട് സ്വ​ന്തം ജാ​ള്യ​ത മ​റ​യ്ക്കാ​നെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്.​എം നെ​തി​രെ കോ​ണ്‍​ഗ്ര​സാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്.

വേ​ന​ൽ ക​ടു​ത്തി​ട്ടും പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​മു​ൾ​പ്പെ​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ യാ​തൊ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തു​ന്നി​ല്ല. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ പ്ര​സി​ഡ​ന്‍റും മ​റ്റും അ​റ​ക്കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ പൊ​തു​ജ​നം ത​ട​യു​ക​യും പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​ദ്ഘാ​ട​നം മ​തി​യെ​ന്ന് തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​റും കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ആ​ൾ​ക്കെ​തി​രെ മ​ത്സ​രി​ച്ചു ജ​യി​ച്ച ആ​ളാ​ണ് ഇ​പ്പോ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ്.​എം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്.

കോ​ണ്‍​ഗ്ര​സി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ചാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​കു​ന്ന​തി​ൽ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ചി​ല മെം​ബ​ർ​മാ​ർ അ​വി​ശ്വാ​സ​ത്തെ നേ​രി​ടാ​ൻ പോ​കു​ന്ന​ത്.
അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന അ​റ​ക്കു​ളം ആ​സ്കോ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു ക​ക്ഷി​ക​ളും ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലി​റ​ങ്ങു​ന്ന കാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി തു​ടി​യ​ൻ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​ണ്ടി ജോ​ർ​ജ് മു​ത്തേ​ട​ത്ത്, ബേ​ബി മു​ണ്ട​ത്താ​നം, ജോ​സു​കു​ട്ടി മു​ലേ​ച്ചാ​ലി​ൽ, ബേ​ബി ജോ​ർ​ജ് തു​ടി​യം​പ്ലാ​ക്ക​ൽ, മാ​ത്യു വ​ലി​യ​താ​ഴ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.