കെ​പി​എ​സ്ടി​എ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ ജാ​ഥ 21നു ​തൊ​ടു​പു​ഴ​യി​ൽ
Friday, January 18, 2019 9:49 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​വി ,ചു​വ​പ്പു വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, ന്യൂ​സ്കൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, അ​ധ്യാ​പ​ക​രു​ടെ നി​ഷേ​ധി​ക്ക​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ പു​ന:​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ഹ​രി​ഗോ​വി​ന്ദ​ൻ ന​ട​ത്തു​ന്ന ജ്യോ​തി​ർ​ഗ​മ​യ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ ജാ​ഥ 21 ന് ​തൊ​ടു​പു​ഴ​യി​ൽ എ​ത്തി​ച്ചേ​രും.

ജി​ല്ലാ അ​തി​ർ​ത്തി​യാ​യ അ​ച്ച​ൻ ക​വ​ല​യി​ൽ​യി​ൽ നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ജാ​ഥ​യെ സ്വീ​ക​രി​ച്ച് സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം പൊ​തു​സ​മ്മേ​ള​നം ന​ട​ത്തും. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ റോ​യി കെ.​പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.