ഫാ.​ജേ​ക്ക​ബ് ഓ​ണാ​ട്ടി​ന്‍റെ ശ്രാ​ദ്ധം നാ​ളെ
Friday, January 18, 2019 9:49 PM IST
ആ​ര​ക്കു​ഴ: ഫാ.​ജേ​ക്ക​ബ് ഓ​ണാ​ട്ടി​ന്‍റെ ശ്രാ​ദ്ധം ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ളെ ന​ട​ക്കും.

​പ്രാ​ർ​ഥ​ന​യു​ടെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും ആ​ൾ​രൂ​പ​മാ​യി​രു​ന്ന ഓ​ണാ​ട്ട​ച്ച​ന്‍റെ ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ രാ​വി​ലെ 11നു ​വി​ശു​ദ്ധ കു​ർ​ബാ​ന,അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ,നേ​ർ​ച്ച സ​ദ്യ എ​ന്നി​വ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ.​ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ അ​റി​യി​ച്ചു.​

ന​ടു​ക്ക​ര ഓ​ണാ​ട്ട് വ​ർ​ക്കി -ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1868-ൽ ​ജ​നി​ച്ച അ​ച്ച​ൻ 1895 ലാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്.​കു​ടും​ബ​ത്തി​ൽ നി​ന്നു ല​ഭി​ച്ച പ്രാ​ർ​ഥ​നാ ചൈ​ത​ന്യ​മാ​ണ് വൈ​ദി​ക വൃ​ത്തി​യി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​ചോ​ദ​ന​മാ​യ​ത്. അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി കൈ​ക്കാ​രൻമാ​രാ​യ ജോ​സ് മാ​ളി​യേ​ക്ക​ൽ, മാ​ത്യു അ​റ​യ്ക്ക​ൽ,വി​വി​ധ ഭ​ക്ത സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.