ന​ഗ​ര​സ​ഭ​യി​ലെ അ​വി​ശ്വാ​സം 25നു ​പ​രി​ഗ​ണി​ക്കും
Friday, January 18, 2019 9:49 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ൽ​കി​യ അ​വി​ശ്വാ​സ​ത്തി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും അ​ടു​ത്ത 24ൽ ​നി​ന്നും 25ലേ​ക്കു മാ​റ്റി.

അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ന​ഗ​ര​സ​ഭ റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ത്തു ന​ൽ​കി​യി​രു​ന്നു.

അ​വി​ശ്വാ​സ തീ​യ​തി​ക്കു 10 പൂ​ർ​ണ ദി​വ​സം മു​ൻ​പ് ക​ത്ത് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന​താ​ണ് ന​ട​പ​ടി​ക്ര​മം. എ​ന്നാ​ൽ 24നു ​അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച​ക്കെ​ടു​ത്താ​ൽ അ​ന്നേ ദി​വ​സം ക​ത്തു ല​ഭി​ച്ച് 10 പൂ​ർ​ണ ദി​വ​സ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ റാം​മോ​ഹ​ൻ റോ​യി​യ്ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റി​യ​ത്. എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ ആ​ർ.​ഹ​രി, രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ, കെ.​കെ.​ഷിം​നാ​സ്, സ​ബീ​ന ബി​ഞ്ചു എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 25നു ​ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കും വോ​ട്ടെ​ടു​പ്പി​നും ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞ​ടു​പ്പി​ൽ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഇ​ടു​ക്കി ആ​ർ​ഡി​ഒ ത​ന്നെ നേ​തൃ​ത്വം ന​ൽ​കും.

ക​ഴി​ഞ്ഞ ജൂ​ണ്‍ 18നു ​ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഒ​രം​ഗ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ​യി​ൽ സി​പി​എം പ്ര​തി​നി​ധി​യാ​യ മി​നി മ​ധു കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ തു​ട​ർ​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​കു​ക​യാ​യി​രു​ന്നു. സി​പി​എം അം​ഗ​മാ​യ മി​നി മ​ധു ആ​റു മാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഘ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ 11നു ​ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ അ​വി​ശ്വാ​സം ന​ൽ​കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​ത്. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​നു ശേ​ഷം 14 യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഒ​പ്പി​ട്ട അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.

35 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫി​നേ​ക്കാ​ളും യു​ഡി​എ​ഫി​ന് ഒ​രം​ഗ​ത്തി​ന്‍റെ മു​ൻ​തൂ​ക്ക​മു​ണ്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ എ​ട്ട് അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​പി​യു​ടെ നി​ല​പാ​ടാ​ണ് നി​ർ​ണാ​യ​ക​മാ​കു​ക.