പീ​രു​മേ​ട് താ​ലൂ​ക്കി​ൽ 700 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കും
Friday, January 18, 2019 9:45 PM IST
പീ​രു​മേ​ട്: പ​ട്ട​യ​മേ​ള​യി​ൽ പീ​രു​മേ​ട് താ​ലൂ​ക്കി​ൽ 700 പ​ട്ട​യ​ങ്ങ​ൾ ന​ൽ​കും. കു​മ​ളി, വാ​ഗ​മ​ണ്‍ വി​ല്ലേ​ജു​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പ​ട്ട​യം ന​ൽ​കു​ന്ന​ത്.

ഇ​വി​ടെ 552 പ​ട്ട​യ​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ബാ​ക്കി​യു​ള്ള​വ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ട്ട​യ​മേ​ള​യി​ൽ ന​ൽ​കും. വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ൽ ന​ൽ​കി​യ പ​ട്ട​യ അ​പേ​ക്ഷ​ക​ൾ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘം പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​വി​ല്ലേ​ജി​ലും ഇ​ത്ത​വ​ണ പ​ട്ട​യം ന​ൽ​കും.

നേ​ര​ത്തെ ഭൂ​മി​പ​തി​വ് ക​മ്മി​റ്റി പാ​സാ​ക്കി​യ പ​ട്ട​യ അ​പേ​ക്ഷ​ക​ളി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ൽ​മാ​ത്രം അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. 1964 ലെ ​ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള റ​വ​ന്യൂ ഭൂ​മി, 1993-ലെ ​ച​ട്ട​ങ്ങ​ൾ​പ്ര​കാ​രം കു​ടി​യേ​റ്റം സാ​ധൂ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ പ​ട്ട​യം ന​ൽ​കു​ന്ന​ത്.

മ​ഞ്ചു​മ​ല വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ പ​ട്ട​യ​മേ​ള​യി​ൽ പ​ട്ട​യം ന​ൽ​കി​ല്ല. ഉ​പ്പു​ത​റ 70, ഏ​ല​പ്പാ​റ, പീ​രു​മേ​ട്, വി​ല്ലേ​ജു​ക​ളി​ൽ 10 എ​ണ്ണം വീ​ത​വും കു​മ​ളി​യി​ൽ 230, പെ​രി​യാ​ർ - 155, വാ​ഗ​മ​ണ്‍ - 200 എ​ന്നി​ങ്ങ​നെ പ​ട്ട​യ​ങ്ങ​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വാ​ഗ​മ​ണി​ലെ സ​ർ​വേ ന​ന്പ​ർ 654-ൽ​പെ​ട്ട പ്ര​ദേ​ശ​ത്തു​മാ​ത്രം 300-ഓ​ളം പ​ട്ട​യം ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സ​ത്ര​ത്തി​നു സ​മീ​പം നേ​ര​ത്തെ ചി​ല വ്യ​ക്തി​ക​ൾ പ​ട്ട​യം കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ മ​ഞ്ചു​മ​ല വി​ല്ലേ​ജി​നെ പ​ട്ട​യ​മേ​ള​യി​ൽ പ​രി​ഗ​ണി​ക്കാ​തി​രി​ക്കു​ന്ന​ത്.