വാ​ഗ​മ​ണ്ണി​ൽ ‘കൃ​ത്യം’ നി​ർ​വ​ഹി​ക്കാ​ൻ വീ​ട്ടു​കാ​ർ ക​നി​യ​ണം
Friday, January 18, 2019 9:45 PM IST
ഉ​പ്പു​ത​റ: പേ​രും പെ​രു​മ​യും ഏ​റെ​യു​ണ്ടെ​ങ്കി​ലെ​ന്താ ’ശ​ങ്ക’ അ​ക​റ്റ​ണ​മെ​ങ്കി​ൽ നാ​ട്ടു​കാ​ർ ക​നി​യ​ണം. പെ​രു​മ​കേ​ട്ട പു​ൽ​മേ​ടു​ക​ളു​ടെ നാ​ടാ​യ വാ​ഗ​മ​ണ്ണി​ലെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളും വ്യാ​പാ​ര ആ​വ​ശ്യ​ത്തി​നെ​ത്തു​ന്ന നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും സ്വ​ന്തം പോ​ലീ​സു​കാ​ർ വ​രെ ’ശ​ങ്ക’ തീ​ർ​ക്കാ​ൻ ടൗ​ണി​ലെ വീ​ട്ടു​കാ​രെ​യാ​ണ് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്.

പേ​രി​നു​പോ​ലും ഒ​രു ശു​ചി​മു​റി നി​ർ​മി​ക്കാ​ൻ ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ഖ്യാ​തി എ​ത്ര ഉ​ണ്ടാ​യി​ട്ടെ​ന്താ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം. ഉ​ള്ള​തു​പ​റ​ഞ്ഞാ​ൽ ഇ​വി​ടെ ഒ​രു ശൗ​ചാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ വ​ർ​ഷാ​വ​ർ​ഷം അ​റ്റ​കു​റ്റപ്പണി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും പ​ണം ന​ൽ​കു​ന്നു​മു​ണ്ട്.

ഏ​താ​നും വ​ർ​ഷം​മു​ന്പ് ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ 10 ല​ക്ഷം രൂ​പ ന​ൽ​കി​യ​താ​യി വ​ര​വു​ചെ​ല​വ് ക​ണ​ക്കി​ലു​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ഓ​ഡി​റ്റിം​ഗി​ലും കാ​ര്യം കൃ​ത്യം. ഫി​സി​ക്ക​ൽ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ക്കാ​ത്ത​തി​നാ​ൽ ശൗ​ചാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ ഒ​ഴു​കു​ന്ന ല​ക്ഷ​ങ്ങ​ൾ എ​വി​ടെ​യാ​ണ് ത​ട​യു​ന്ന​തെ​ന്ന് പി​ടി​യു​മി​ല്ല, ശൗ​ചാ​ല​യ​മ​ല്ലേ? ഇ​നി​യും ഇ​തു​വ​രെ തു​റ​ക്കാ​ത്ത ശൗ​ചാ​ല​യം പൊ​ളി​ച്ചു​ക​ള​ഞ്ഞ​താ​യി രേ​ഖ​യു​ണ്ടാ​ക്കി ല​ക്ഷ​ങ്ങ​ൾ മാ​റി​യി​ല്ലെ​ങ്കി​ൽ ഭാ​ഗ്യം.

മാ​ർ​ക്ക​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഒ​രു ശൗ​ചാ​ല​യം നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​വ​ർ​ത്ത​മാ​നം. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നി​ട്ടി​ല്ല. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് മാ​ർ​ക്ക​റ്റി​ൽ ഒ​രു ശൗ​ചാ​ല​യം നി​ർ​മി​ച്ച​ത്. വ​ർ​ഷാ​വ​ർ​ഷം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഫ​ണ്ട് ചി​ല​വ​ഴി​ക്കു​ന്നു​മു​ണ്ട്.

ടൗ​ണി​ൽ നൂ​റു​ക​ണ​ക്കി​നു വ്യാ​പാ​രി​ക​ളു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ലൊ​ന്നും പ്രാ​ഥ​മി​ക സൗ​ക​ര്യ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല. അ​തി​നാ​ൽ ഇ​വ​ർ​ക്കും പ്രാ​ഥ​മി​കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ ക​ട​യ​ട​ച്ച് വീ​ടു​ക​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വാ​ഗ​മ​ണ്ണി​ൽ ദി​വ​സേ​ന​യെ​ത്തു​ന്ന​ത് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്. ഇ​വ​ർ​ക്ക് പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്ക​ണ​മെ​ങ്കി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളെ​യോ ഹോ​ട്ട​ലു​ക​ളെ​യോ ആ​ശ്ര​യി​ക്ക​ണം.

വാ​ഗ​മണി​ലെ മാ​ർ​ക്ക​റ്റി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന് സ്വ​ന്ത​മാ​യി ശൗ​ചാ​ല​യ​മി​ല്ല. ഇ​വ​ർ സ​മീ​പ വീ​ടു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വാ​ഗ​മ​ണി​ലെ ശൗ​ചാ​ല​യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ സ​മ​രം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഒ​രു സ​മ​ര​ത്തി​ന്‍റെ​കൂ​ടി കു​റ​വു​ണ്ടാ​യി​രു​ന്നു.