നെ​ടു​ങ്ക​ണ്ടം പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നു​തു​ട​ങ്ങും
Friday, January 18, 2019 9:45 PM IST
നെ​ടു​ങ്ക​ണ്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നു തു​ട​ങ്ങും. രാ​വി​ലെ 5.30-നും 6.45-​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, പ്ര​സം​ഗം - ഫാ. ​ജോ​സ​ഫ് മാ​താ​ളി​കു​ന്നേ​ൽ. ആ​റി​ന് പ്ര​ദ​ക്ഷി​ണം.

നാ​ളെ രാ​വി​ലെ 5.30-നും 7.30-​നും 10 നും 12-​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ, പ്ര​സം​ഗം - ഫാ. ​ജെ​റി​റ്റ് പു​ല്ലാ​ട്ട്, 5.45-ന് ​പ്ര​ദ​ക്ഷി​ണം.

21-ന് ​രാ​വി​ലെ 5.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ് ശൗ​ര്യാം​കു​ഴി അ​റി​യി​ച്ചു.