അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് കോ​ഴി​ക​ൾ ചാ​കു​ന്നു
Friday, January 18, 2019 9:44 PM IST
മ​റ​യൂ​ർ: മൃ​ഗാ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ത​ര​ണം​ചെ​യ്ത കോ​ഴി​ക​ൾ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് വ്യാ​പ​ക​മാ​യി ച​ത്തു​വീ​ഴു​ന്നു. മ​റ​യൂ​ർ ജ​വ​ഹ​ർ ന​ഗ​റി​ൽ ജ​യ​കു​മാ​റി​ന്‍റെ ഇ​രു​പ​തി​ല​ധി​കം കോ​ഴി​ക​ൾ വ്യാ​ഴാ​ഴ്ച ച​ത്തു​വീ​ണു. 23 കോ​ഴി​ക​ൾ​ക്ക് 1150 രൂ​പ ന​ൽ​കി​യാ​ണ് മൃ​ഗാ​ശു​പ​ത്രി​യി​ൽ​നി​ന്നും 15 ദി​വ​സം​മു​ന്പ് വാ​ങ്ങി​യ​ത്. സ​മീ​പ​ത്തു​ള്ള ര​ഞ്ജി​നി, വെ​ങ്കി​ടേ​ശ്വ​ര​ൻ തു​ട​ങ്ങി നി​ര​വ​ധി​പേ​രു​ടെ കോ​ഴി​ക​ളും ച​ത്തു. പ​രാ​തി​യു​മാ​യി ചെ​ന്ന​പ്പോ​ൾ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ജ​യ​കു​മാ​ർ പ​റ​ഞ്ഞു.