ദു​രി​ത​യാ​ത്ര​യി​ൽ ന​ടു​വൊ​ടി​ഞ്ഞ് മാ​ങ്കു​ളം നി​വാ​സി​ക​ൾ
Friday, January 18, 2019 9:44 PM IST
അ​ടി​മാ​ലി: ദു​രി​ത​യാ​ത്ര​യി​ൽ ന​ടു​വൊ​ടി​ഞ്ഞ് മാ​ങ്കു​ളം ജ​ന​ത. പൂ​ർ​ണ​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​യൊ​രു റോ​ഡ് മാ​ങ്കു​ള​ത്തേ​ക്കു​ണ്ടാ​കു​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ ഉ​ട​നെ​ങ്ങും യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന ല​ക്ഷ​ണ​മി​ല്ല.

വേ​ന​ൽ​ക്കാ​ല​മാ​രം​ഭി​ച്ച് ര​ണ്ടു​മാ​സം പി​ന്നി​ടു​ന്പോ​ഴും ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡ് പൂ​ർ​ണ​മാ​യി റീ​ടാ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ട്ടു​കാ​ർ മൂ​ന്നാ​റി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ​ഫീ​സ് ഉ​പ​രോ​ധി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഒ​രു​മാ​സം മു​ന്പ് കു​രി​ശു​പാ​റ മു​ത​ൽ വി​രി​പാ​റ​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ യാ​ത്ര അ​തീ​വ ദു​ർ​ഘ​ട​മാ​യി തു​ട​രു​ക​യാ​ണ്. ക​രാ​റു​കാ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ​വ​ർ​ഷം റീ​ടാ​റിം​ഗ് ന​ട​ത്തി​യ കു​രി​ശു​പാ​റ​മു​ത​ൽ ക​ല്ലാ​ർ​വ​രെ​യു​ള്ള ഭാ​ഗ​വും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. വി​രി​പാ​റ മു​ത​ൽ മാ​ങ്കു​ളം​വ​രെ ടാ​റിം​ഗി​നാ​യി 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ക പ​ര്യാ​പ്ത​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ല്ല. മാ​ങ്കു​ളം മു​ത​ൽ പെ​രു​മ​ൻ​കു​ത്ത് വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യു​ള്ള ടെ​ൻ​ഡ​ർ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ ജോ​ലി​ക​ൾ ക​രാ​റു​കാ​ര​ൻ വൈ​കി​പ്പി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ൻ​കു​ത്ത് - ആ​ന​ക്കു​ളം റോ​ഡും പെ​രു​മ​ൻ​കു​ത്ത് - ആ​റാം​മൈ​ൽ റോ​ഡും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​മൂ​ലം വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ഏ​റെ സാ​ധ്യ​ത​യു​ള്ള മാ​ങ്കു​ളം, ആ​ന​ക്കു​ളം മേ​ഖ​ല​ക​ളി​ലേ​ക്കും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​മൂ​ലം വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ​ഞ്ചാ​രി​ക​ളേ എ​ത്തു​ന്നു​ള്ളൂ.