സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ൻ റി​പ്പ​ബ്ലി​ക് ദിന പ​രേ​ഡ് ടീ​മി​ൽ
Friday, January 18, 2019 9:44 PM IST
തൊ​ടു​പു​ഴ : റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ടീ​മി​ലേ​യ്ക്ക് ന്യൂ​മാ​ൻ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി​യാ​യ സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റി​പ്പ​ബ്ലി​ക് ദി​ന​പ​രേ​ഡി​ൽ കേ​ര​ള - ല​ക്ഷ​ദ്വീ​പ് ടീ​മി​ൽ ഇ​ടു​ക്കി ജി​ല്ല​യു​ടെ ഏ​ക എ​ൻ​സി​സി പ്ര​തി​നി​ധി​യാ​ണ് സാ​ന്ദ്ര. പ​തി​ന​ഞ്ചു​ല​ക്ഷ​ത്തോ​ളം അം​ഗ​ബ​ല​മു​ള്ള എ​ൻ​സി​സി സേ​ന​യി​ൽ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ലു​ള്ള അ​ൻ​പ​തി​നാ​യി​ര​ത്തോ​ളം കേ​ഡ​റ്റു​ക​ളി​ൽ നി​ന്നും സീ​നി​യ​ർ വിം​ഗി​ൽ ആ​റ് പേ​രാ​ണ് ര​ജ്പ​ഥ് ഡ്രി​ൽ ടീ​മി​ൽ ഈ ​വ​ർ​ഷം ആ​ർ​ഡി​സി ക്യാ​ന്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സാ​ന്ദ്ര മു​ത​ല​ക്കോ​ടം തു​റ​യ്ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്-​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ മി​ക​ച്ച എ​ൻ​സി​സി യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന്യൂ​മാ​ൻ കോ​ള​ജി​ന് സാ​ന്ദ്ര​യു​ടെ നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​യി. റി​പ്പ​ബ്ലി​ക് ദിന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള-​ല​ക്ഷ​ദ്വീ​പ് ടീ​മി​ൽ സ്ഥാ​നം നേ​ടി കോ​ളേ​ജി​ന്‍റെ​യും 18 കേ​ര​ള ബ​റ്റാ​ലി​യ​ന്‍റെ​യും ജി​ല്ല​യു​ടെ​യും അ​ഭി​മാ​ന​മാ​യി മാ​റി​യ സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​നെ 18 കേ​ര​ള ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കി​രി​ത് നാ​യ​ർ, ബ​റ്റാ​ലി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ ല​ഫ്. കേ​ണ​ൽ എ .​പി.​ര​ഞ്ജി​ത്ത്, പ്രി​ൻ​സി​പ്പ​ൽ റ​വ ഡോ. ​വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ചാ​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​തോ​മ​സ് പൂ​വ​ത്തി​ങ്കി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.