റോ​ഡ് പു​ന​രു​ദ്ധാ​ര​ണ ഫ​ണ്ട് റ​ദ്ദാ​ക്കി​യ​ത് രാ​ഷ്‌ട്രീയ പ​ക​പോ​ക്ക​ലെ​ന്ന്
Friday, January 18, 2019 9:39 PM IST
തൊ​ടു​പു​ഴ:​പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​ന്‍റെ ഭ​ര​ണാ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് ദു​രി​ത​ബാ​ധി​ത ജ​ന​ങ്ങ​ളോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ്.

റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് 30 കോ​ടി​യും ശേ​ഷി​ക്കു​ന്ന നാ​ലു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​യി 50 കോ​ടി വീ​ത​വും ഉ​ൾ​പ്പെ​ടെ 200 കോ​ടി അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം​പി​യും ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ തൊ​ടു​പു​ഴ, ഇ​ടു​ക്കി ഒ​ഴി​കെ​യു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ടെ​ണ്ട​ർ ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ദു​ര​ന്തം ഏ​റ്റ​വും കൂ​ടു​ത​ൽ വി​നാ​ശം വി​ത​ച്ച ഇ​ടു​ക്കി​യി​ലും, തൊ​ടു​പു​ഴ​യി​ലും വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഭ​ര​ണാ​നു​മ​തി റ​ദ്ദാ​ക്കി​യ​ത്.​ഇ​തു രാഷ്‌ട്രീയ പ്രേ​രി​ത​മാ​ണ്. ഇ​ടു​ക്കി, തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യാ​തി​നാ​ലാ​ണ് പ്ര​ത്യേ​ക നി​യ​മം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.