കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ. ക​ണ്‍​വ​ൻ​ഷ​ൻ അ​ടി​മാ​ലി​യി​ൽ
Friday, January 18, 2019 9:39 PM IST
തൊ​ടു​പു​ഴ: ചെ​റു​കി​ട കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നും നാ​ളെ​യും അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ 10ന് ​മ​ന്ത്രി എം.​എം. മ​ണി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​യി​സ് ജോ​ർ​ജ് എം​പി, എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കേ​ര​ള വി​ഷ​ൻ ബ്രോ​ഡ്ബാ​ന്‍റ് ഹോ​ട്ട് സ്പോ​ട്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല 20നു ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

ടെ​ലി​കോം മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ കേ​ബി​ൾ ടി​വി രം​ഗ​ത്ത് ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ന​ട​പ്പാ​ക്കി വ​രു​ന്ന പു​തി​യ താ​രി​ഫ് ഓ​ർ​ഡ​ർ നി​യ​മം ന​ട​പ്പാ​ക്കി​യാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ നി​ല നി​ൽ​പ്പ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ്രേ​ക്ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ചാ​ന​ലു​ക​ൾ​ക്ക് മാ​ത്രം പ​ണം ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​മം കൊ​ണ്ടു വ​രി​ക​യാ​ണെ​ന്ന വാ​ദം അ​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും പ​തി​വാ​യി കാ​ണു​ന്ന പേ ​ചാ​ന​ലു​ക​ൾ​ക്ക് പ്രേ​ക്ഷ​ക​ർ അ​ധി​ക തു​ക ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. താ​രി​ഫ് നി​യ​മം ന​ട​പ്പാ​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക താ​ൽ​പ്പ​ര്യ​ങ്ങ​ളെ​ക്കാ​ളു​പ​രി ബ്രോ​ഡ്കാ​സ്റ്റ​ർ​മാ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​ണ് ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്.

ഇ​തോ​ടെ ചെ​റു​കി​ട കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രെ ഇ​ല്ലാ​താ​ക്കി വ​ൻ​കി​ട കു​ത്ത​ക​ൾ​ക്ക് മാ​ധ്യ​മ, വി​ത​ര​ണ​രം​ഗ​ത്ത് ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​തി​നൊ​പ്പം കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ അ​തി​ജീ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് ക​ണ്‍​വ​ൻ​ഷ​നി​ൽ രൂ​പം ന​ൽ​കു​മെ​ന്ന് കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​വി​ജ​യ​കു​മാ​ർ, കെ.​വി.​രാ​ജ​ൻ, പ്ര​വീ​ണ്‍​മോ​ഹ​ൻ, സി​നോ​ജ് ഫ്രാ​ൻ​സീ​സ്, സി. ​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.