പ്ര​ള​യാ​ന​ന്ത​രം വ​നം​വ​കു​പ്പി​ന് കോ​ടി​ക​ളു​ടെ കൊ​യ്ത്ത്
Friday, January 18, 2019 9:39 PM IST
മ​റ​യൂ​ർ: ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭം വ​നം​വ​കു​പ്പി​നു കോ​ടി​ക​ളു​ടെ സ​ന്പാ​ദ്യമാ​യി. മ​റ​യൂ​രി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ച​ന്ദ​ന​മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണി​രു​ന്നു. വ​നം​വ​കു​പ്പ് ഇ​വ ശേ​ഖ​രി​ച്ച് മ​റ​യൂ​ർ ച​ന്ദ​ന ഗോ​ഡൗ​ണി​ലെ​ത്തി​ച്ച് ചെ​ത്തി​യൊ​രു​ക്കി ലേ​ല​ത്തി​ൽ വ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

കാ​റ്റി​ലും മ​ഴ​യി​ലും മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ മ​റി​ഞ്ഞും ഒ​ടി​ഞ്ഞും വീ​ണ​ത് 1900 മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളാ​ണ്. മൂ​ന്നു മ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും മ​റി​ഞ്ഞു​വീ​ണു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീക​രി​ച്ച് ടെ​ൻ​ഡ​ർ ​ചെ​യ്ത് ഈ ​ച​ന്ദ​ന ശി​ഖ​ര​ങ്ങ​ളും മ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. ഇ​വ ലേ​ല​ത്തി​ൽ വ​യ്ക്കാ​ൻ ചെ​ത്തി​യൊ​രു​ക്കു​ന്ന പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. 30 സെ​ന്‍റി​മീ​റ്റ​ർ വ​ണ്ണ​മു​ള്ള 60,000 ച​ന്ദ​ന മ​ര​ങ്ങ​ളാ​ണ് മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ച​ന്ദ​ന​ക്കാ​ടു​ക​ളി​ലു​ള്ള​ത്.

വ​ർ​ഷം​തോ​റും കാ​റ്റ​ത്തും മ​ഴ​യ​ത്തും ഒ​ടി​ഞ്ഞും മ​റി​ഞ്ഞും വീ​ണ​തും ഉ​ണ​ങ്ങി​യ​തും വ​ന്യ​ജീ​വി​ക​ൾ മ​റി​ച്ചി​ടു​ന്ന​തു​മാ​യ ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ൽ വ​യ്ക്കു​ന്ന​ത്. കൂ​ടാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും കേ​സു​ക​ളി​ൽ തൊ​ണ്ടി​മു​ത​ലാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യ ച​ന്ദ​ന​വും ലേ​ല​ത്തി​ൽ വ​യ്ക്കും. ഒ​രു​വ​ർ​ഷം 100 കോ​ടി രൂ​പ​യു​ടെ ച​ന്ദ​ന​വും ച​ന്ദ​ന​തൈ​ല​വും മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ​നി​ന്നും ലേ​ല​ത്തി​ലൂ​ടെ വി​റ്റ​ഴി​ക്കാ​റു​ണ്ട്.