മ​ഞ്ഞു ക​ഴി​ഞ്ഞു; ഇ​നി കാ​ട്ടു​തീ; പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ​യാ​ക്ക​ണം
Friday, January 18, 2019 9:39 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ അ​തി​ശൈ​ത്യ​ത്തി​നു വി​രാ​മം; ഇ​നി കാ​ട്ടു​തീ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യേ​റി. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ൽ ചെ​ടി​ക​ളും പു​ൽ​മേ​ടു​ക​ളും ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ​യാ​ണ് തീ ​പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​ശൈ​ത്യം നി​റ​ഞ്ഞ 15 നാ​ളു​ക​ൾ മൂ​ന്നാ​റി​ന്‍റെ ഹ​രി​ത​ശോ​ഭ​യ്ക്ക് മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നാ​ർ ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള മ​ല​നി​ര​ക​ൾ തീ​ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കാ​ട്ടു​തീ അ​ണ​ച്ച​ത്.

സാ​ധാ​ര​ണ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ​യാ​ണ് മ​ല​നി​ര​ക​ളി​ൽ കാ​ട്ടു​തീ പ​ട​രാ​റു​ള്ള​തെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ മ​ഞ്ഞു​വീ​ഴ്ച​യി​ൽ നേ​ര​ത്തേ​ത​ന്നെ പു​ൽ​മേ​ടു​ക​ളും ചെ​ടി​ക​ളു​മെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി​യ​ത് കാ​ട്ടു​തീ നേ​ര​ത്തെ​യു​ണ്ടാ​കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. കാ​ട്ടു​തീ​ക്കു​ള്ള സാ​ധ്യ​ത​യേ​റി​യ​തോ​ടെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വ​ള​രെ നേ​ര​ത്തേ​ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള കൊ​ര​ങ്ങ​ണി മ​ല​യി​ൽ ട്ര​ക്കിം​ഗി​നി​ട​യി​ൽ 32 പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഗൗ​ര​വ​മാ​യെ​ടു​ത്തി​ട്ടു​ണ്ട്.

വ​ന​മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള ഫ​യ​ർ​ലൈ​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം. അ​ഗ്നി​ശ​മ​ന സേ​ന മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ൽ ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം നിരീ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ടൂ​റി​സം വ​കു​പ്പ് സ്വീ​കി​രി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ കാ​ട്ടു​തീ​ക​ളി​ലാ​യി ഏ​ക്ക​റു​ക​ണ​ക്കി​നു​ള്ള സ്ഥ​ല​ത്തെ വ​ന​സ​ന്പ​ത്താ​ണ് ന​ശി​ച്ച​ത്. കാ​ട്ടി​ലെ അ​പൂ​ർ​വ ജൈ​വ വൈ​വി​ധ്യ സ​സ്യ​ങ്ങ​ളും പ്രാ​ണി​ക​ളു​മെ​ല്ലാം ന​ശി​ച്ചി​രു​ന്നു.
ചി​ല​ സ​മ​യ​ങ്ങ​ളി​ൽ കാ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ലും കാ​ട്ടു​തീ പ​ട​രാ​റു​ണ്ട്. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നി​ട​യു​ള്ള മേ​ഖ​ല​ക​ൾ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​ണ് ഇ​നി ശ്ര​ദ്ധ​യു​ണ്ടാ​കേ​ണ്ട​ത്.