കേ​ര​ള​ത്തി​ലും ജെ​ല്ലി​ക്കെ​ട്ട്
Friday, January 18, 2019 9:39 PM IST
മ​റ​യൂ​ർ: ദ്രാ​വി​ഡ ജ​ന​ങ്ങ​ളു​ടെ വീ​ര​വി​ള​യാ​ട്ട​മാ​യ ജ​ല്ലി​ക്കെ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ സാ​മാ​ന്യ​ചി​ന്ത. എ​ന്നാ​ൽ മു​ട​ക്കം​കൂ​ടാ​തെ ജെ​ല്ലി​ക്കെ​ട്ടു ന​ട​ക്കു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട് കേ​ര​ള​ത്തി​ൽ മൂ​ന്നാ​ർ വ​ട്ട​വ​ട. നൂ​റ്റാ​ണ്ടു​ക​ളാ​യി പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടെ ജ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്നു​ണ്ട്.

മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ മ​ന്ന​വ​ൻ​ചോ​ല​വ​ഴി 30 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് എ​ത്താ​വു​ന്ന​തും മൂ​ന്നാ​റി​ൽ​നി​ന്ന് 45 കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള്ള വ​ട്ട​വ​ട ഗ്രാ​മ​ത്തി​ലെ ത​ല​വാ​സ​ൽ എ​ന്ന സ്ഥ​ല​ത്താ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി ജ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഓ​ണ​ത്തി​നു സ​മാ​ന​മാ​യി ത​മി​ഴ​നാ​ടി​ന്‍റെ ദേ​ശീ​യ ഉ​ത്സ​വമാ​യ പൊ​ങ്ക​ൽ നാ​ലു​ദി​വ​സ​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. മാ​ർ​ഗ​ഴി (ധ​നു) മാ​സ​ത്തി​ലെ അ​വ​സാ​ന​ദി​വ​സം ബോ​ഗി പൊ​ങ്ക​ൽ എ​ന്നും തൈ​മാ​സം (മ​ക​രം) ഒ​ന്നാം തീ​യ​തി തൈ​പൊ​ങ്ക​ൽ എ​ന്നും ര​ണ്ടാം​ദി​വ​സം മാ​ട്ടു​പൊ​ങ്ക​ൽ എ​ന്നും മൂ​ന്നാം​ദി​വ​സം കാ​ണി​പൊ​ങ്ക​ൽ എ​ന്നും അ​റി​യ​പ്പെ​ടും. ഇ​തി​ൽ മാ​ട്ടു​പൊ​ങ്ക​ൽ ദി​വ​സ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ലും ജ​ല്ലി​ക്കെ​ട്ട് അ​ര​ങ്ങേ​റു​ത്.

450 വ​ർ​ഷം​മു​ന്പ് മ​ധു​ര​യി​ൽ​നി​ന്നും ത​ന്പു​രാ​ൻ​ചോ​ല​വ​ഴി സ​ഹ്യ​ന്‍റെ കി​ഴ​ക്ക​ൻ ച​രി​വാ​യ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ എ​ത്തി​യ​വ​രു​ടെ പി​ൻ​മു​റ​ക്കാ​രാ​ണ് വ​ട്ട​വ​ട നി​വാ​സി​ക​ൾ.

ത​മി​ഴ്നാ​ട്ടി​ലെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് മ​ധു​ര, ക​രൂ​ർ, തേ​നി ജി​ല്ല​ക​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ജ​ല്ലി​ക്കെ​ട്ടു ന​ട​ക്കു​ന്നത്. ഉ​സ​ലാം​പെ​ട്ടി, അ​ള​കാ​ന​ല്ലു​ർ, ആ​വ​ണി​യാ​പു​രം ജ​ല്ലി​ക്കെ​ട്ടു​ക​ളാ​ണ് പ്ര​ശ​സ്ത​മാ​യ​വ. കോ​ട​തി നി​ബ​ന്ധ​ന​ക​ൾ​പ്ര​കാ​രം പ​ക​ൽ മാ​ത്ര​മാ​ണ് ജ​ല്ലി​ക്കെ​ട്ട് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ ന​ട​ന്ന ജ​ല്ലി​ക്കെ​ട്ടു​ക​ളി​ൽ 900 കാ​ള​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ജ​ല്ലി​ക്കെ​ട്ടി​ൽ പ​ങ്കെ​ടു​ത്ത 48 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 12 പേ​രുടെ നി​ല ഗു​രു​ത​ര​വു​മാ​ണ്. ആ​വ​ണി​യാ​പു​രം ജ​ല്ലി​ക്കെ​ട്ടി​ൽ 92 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 44 പേ​ർ കാ​ഴ്ച​ക്കാ​രാ​യി​രു​ന്നു.

പാ​ള​മേ​ട് ജ​ല്ലി​ക്കെ​ട്ടി​ൽ പ​ത്ത് കാ​ള​ക​ളെ പി​ടി​കൂ​ടി അ​ട​ക്കി​നി​ർ​ത്തു​ന്ന​തി​ന് നേ​തൃ​ത്വം​ന​ൽ​കി​യ അ​ള​കാ​ന​ല്ലൂ​ർ ഒ​ത്ത​വീ​ടി​ൽ പ്ര​ഭാ​ക​ര​ന് ഒ​ന്നാം സ​മ്മാ​ന​മാ​യി ബൈ​ക്കും പി​ടി​കൊ​ടു​ക്കാ​തി​രു​ന്ന ഉ​സ​ലാം​പെ​ട്ടി പ്ര​ഭു​വി​ന്‍റെ കാ​ള​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി മാ​രു​തി ഓ​മ്നി കാ​റും ല​ഭി​ച്ചു.