ചെ​ന്പു​ക​ന്പി​യ​ിൽ സ്വ​ർ​ണം സ്പ്രേ​ചെ​യ്തു നി​ർ​മാ​ണം
Thursday, January 17, 2019 10:51 PM IST
നെ​ടു​ങ്ക​ണ്ടം: ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മു​ക്കു​പ​ണ്ട​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ നി​ർ​മി​ക്കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​രാ​ണ് നി​ർ​മാ​ണ കേ​ന്ദ്ര​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കാ​ഴ്ച​യി​ൽ സം​ശ​യം ജ​നി​പ്പി​ക്കാ​ത്ത ആ​ഭ​ര​ണ​ങ്ങ​ളി​ൽ 916 എ​ന്ന് ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്.
പ​ണ​യം വ​യ്ക്കാ​ൻ കൊ​ണ്ടു​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളു​ടെ തൂ​ക്കം നോ​ക്കി​യാ​ണ് വ്യാ​ജ സ്വ​ർ​ണ​മാ​ണോ എ​ന്ന് ആ​ദ്യം നി​രീ​ക്ഷി​ക്കു​ന്ന​ത്.
പി​ന്നീ​ട് ഇ​വ​യു​ടെ ശ​ബ്ദ​ത്തി​ലു​ള്ള വ്യ​ത്യാ​സ​വും തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​ര​മാ​കും. ഉ​ര​ച്ചു​നോ​ക്ക​ലാ​ണ് മ​റ്റൊ​രു രീ​തി. എ​ന്നാ​ൽ ത​ട്ടി​പ്പു​കാ​ർ കൊ​ണ്ടു​വ​ന്ന ഉ​രു​പ്പ​ടി​ക​ളി​ൽ ഈ ​രീ​തി​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യാ​ജ​നാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ത്ര​യ്ക്ക് കു​റ്റ​മ​റ്റ നി​ർ​മാ​ണ വൈ​ദ​ഗ്ധ്യ​മാ​ണ് പ്ര​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​ക​ൾ മാ​ത്ര​മാ​ണ് സം​ഘം നി​ർ​മി​ച്ച് പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.
ര​ണ്ടു പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭ്യ​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​ങ്കു​ക​ളി​ലെ​ത്തി സ്വ​ർ​ണ​പ്പ​ണി​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ര​ച്ചു​നോ​ക്കി​യ​ശേ​ഷം നൈ​ട്രി​ക് ആ​സി​ഡ് ഒ​ഴി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ആ​സി​ഡ് ഒ​ഴി​ച്ച ഭാ​ഗ​ങ്ങ​ളു​ടെ നി​റം പ​ച്ച​യാ​യി മാ​റി.
ചെ​ന്പു​പോ​ലു​ള്ള ലോ​ഹ​ങ്ങ​ൾ​കൊ​ണ്ട് വ​ള നി​ർ​മി​ക്കു​ക​യും ഇ​വ​യി​ൽ ഈ​യം പൂ​ശി​യ​ശേ​ഷം സ്വ​ർ​ണം സ്പ്രേ​ചെ​യ്ത് പി​ടി​പ്പി​ക്കു​ക​യു​മാ​ണ്.
കോ​യ​ന്പ​ത്തൂ​രി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി മു​ക്കു​പ​ണ്ട നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ ഉ​ള്ള​താ​യും പ​റ​യ​പ്പെ​ടു​ന്നു. ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ സ​മാ​ന​മാ​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.