ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Thursday, January 17, 2019 10:51 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. മ​റ​യൂ​ർ പ​ട്ടം​കോ​ള​നി ക​ള​രി​ക്ക​ൽ മോ​ഹ​ൻ​ദാ​സി(48)​നാ​ണ് കാ​ലി​ൽ പ​രി​ക്കേ​റ്റ​ത്. മൂ​ന്നാ​റി​ൽ​നി​ന്നും മ​റ​യൂ​രി​ലേ​ക്കു​വ​ന്ന ബൈ​ക്കും എ​തി​രേ​വ​ന്ന ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ പി​ൻ​വ​ശ​ത്തെ ച​ക്ര​ത്തി​ന​ടി​യി​ൽ ബൈ​ക്ക് കു​രു​ങ്ങി​യെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ട് മോ​ഹ​ൻ​ദാ​സ് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മ​റ​യൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.