ഫാ.​ജോ​ർ​ജ് ചി​റ​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്
Saturday, January 12, 2019 2:19 AM IST
ഇ​രി​ട്ടി: മു​ട​യി​ര​ഞ്ഞി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ര്‍​ജ് ചി​റ​യി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ.​മാ​ത്യു ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ഷ പ​ന​ച്ചി​ക്ക​ല്‍​ക​രോ​ട്ട് ജീ​വി​ത​രേ​ഖ അ​നു​സ്മ​ര​ണം ന​ട​ത്തും.

സ​ണ്ണി ഒ​റ്റ​പ്ലാ​ക്ക​ല്‍, ഫാ.​മാ​ണി ആ​ട്ടേ​ല്‍, ഫാ. ​മാ​ത്യു പ​ട്ട​മ​ന, ഫാ.​ജോ​ബി കാ​ര​ക്കാ​ട്ട്, സി​സ്റ്റ​ര്‍ യൂ​ക്ക​രി​സ്റ്റ്, ഏ​ബ്ര​ഹാം ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ഫാ. ​ജോ​ര്‍​ജ് ചി​റ​യി​ല്‍ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തും. 1943 ഏ​പ്രി​ല്‍ 24ന് ​കൊ​ല്ലം പു​ന​ലൂ​രി​ല്‍ ചി​റ​യി​ല്‍ ജോ​സ​ഫ് -ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ എ​ട്ടു മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​നാ​യി ജ​നി​ച്ച ഫാ. ​ജോ​ര്‍​ജ് ചി​റ​യി​ല്‍ 1959-ല്‍ ​നെ​ല്ലി​ക്കാം​പൊ​യി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം കു​ടി​യേ​റി പാ​ര്‍​ത്തു.

1968 ഡി​സം​ബ​ര്‍ 21ന് ​ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി​യി​ൽ​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ന​ട​വ​യ​ല്‍ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ അ​സി. വി​കാ​രി​യാ​യി സേ​വ​ന​മാ​രം​ഭി​ച്ച ഫാ.​ജോ​ർ​ജ് ചി​റ​യി​ൽ ക​ര്‍​ണാ​ട​ക​യി​ലെ ക​ള​ഞ്ച​പ്പ​ള്ളി, ധ​ര്‍​മ​സ്ഥ​ല, ഷീ​രാ​ടി, താ​മ​ര​ശേ​രി​യി​ലെ വെ​റ്റി​ല​പ്പാ​റ, മ​ണ​ക്ക​ട​വ്, മാ​ന്പൊ​യി​ല്‍, മാ​ട്ട​റ, വി​മ​ല​ശേ​രി, കാ​ലാ​ങ്കി, ആ​ല​ക്കോ​ട്, വെ​ള്ള​രി​ക്കു​ണ്ട്, കൂ​ത്തു​പ​റ​മ്പ് നി​ര്‍​മ​ല​ഗി​രി, അ​ങ്ങാ​ടി​ക്ക​ട​വ് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യി​രു​ന്നു.

ആ​ത്മീ​യ, സാ​മൂ​ഹ്യ​മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഫാ. ​ജോ​ര്‍​ജ് ചി​റ​യി​ല്‍ നി​ര​വ​ധി ദേ​വാ​ല​യ​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍​മി​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി.