ക​ടു​മ്പു​പാ​റ​ ഖ​ന​നത്തിനെതിരേ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി
Saturday, January 12, 2019 1:25 AM IST
കാ​ട്ടാ​ക്ക​ട : ക​ടു​മ്പു​പാ​റ​യി​ൽ ഖ​ന​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗം എെക്യക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കും പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ർ​പ്പും തീ​രു​മാ​ന​വും കൈ​മാ​റു​മെ​ന്ന് സെ​ക്ര​ട്ട​റി സു​നി​ൽ വി.​അ​ബ്ബാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ ക്വാ​റി ഉ​ട​മ ക​ടു​മ്പു​പാ​റ പൊ​ട്ടി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് അ​നു​മ​തി തേ​ടി​യി​രു​ന്നു ഇ​തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് വ​ലി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​ർ​ന്ന് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. പാ​റ​യ്ക്ക് ചു​റ്റും കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെന്ന് ​അ​റി​യാ​ൻ പാ​റ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ൻ റ​വ​ന്യൂ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വാ​ർ​ഡം​ഗം ച​ന്ദ്രി​ക പി​ന്താ​ങ്ങി.