ബീ​മു​ക​ൾ ബ​ല​പ്പെ​ടു​ത്താ​ൻ കോ​ൺ​ക്രീ​റ്റ് ജാ​ക്ക​റ്റിം​ഗ്; കോ​ട​നാ​ട് പാ​ല​ത്തിന്‍റെ അറ്റകുറ്റപ്പണിക്ക് 40 ല​ക്ഷം
Saturday, January 12, 2019 12:49 AM IST
കാ​ല​ടി: പ്ര​ള​യ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച കോ​ട​നാ​ട് പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് പാ​ല​ത്തി​ൽ വ​ലി​യ ത​ടി​ക്ക​ഷ​ണ​ങ്ങ​ളും മ​റ്റും ത​ട്ടി കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഈ ​ബീ​മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ജാ​ക്ക​റ്റിം​ഗ് ന​ട​ത്തി ബ​ല​പ്പെ​ടു​ത്തും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും.

കാ​ല​ടി ശ്രീ ​ശ​ങ്ക​ര പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ൾ​ക്കും അ​തി​ന്‍റെ ബേ​സ്മെ​ന്‍റി​നു​മാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് വ​ലി​യ മ​ര​ങ്ങ​ൾ ത​ട്ടി​യ​തു​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

പാ​ല​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്ത് ഗ​ണെ​റ്റിം​ഗ് രീ​തി ഉ​പ​യോ​ഗി​ച്ചാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് മി​ശ്രി​തം സ്പ്രേ ​ചെ​യ്ത് ഈ ​ഭാ​ഗ​ങ്ങ​ൾ അ​ട​യ്ക്കു​ന്ന രീ​തി​യാ​ണി​ത്. ശ്രീ​ശ​ങ്ക​ര പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​എ​സ്റ്റി​മേ​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു സ​മ​ർ​പ്പി​ച്ച് പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

പൊ​തു​രാ​മ​ത്ത് ഡി​സൈ​നിം​ഗ് വിം​ഗ് സു​പ്ര​ണ്ട് എ​ൻ​ജി​നീ​യ​ർ അ​നി​ൽ​കു​മാ​ർ, ഡി​സൈ​നിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. സാ​ജു, പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​ടി. ഷാ​ബു എ​ന്നി​വ​രും എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.