ജനകീയമേള എട്ടാം ദി​വ​സ​ത്തിലേക്ക്
Saturday, January 12, 2019 12:37 AM IST
താ​മ​ര​ശേ​രി: ദീ​പി​ക ക​ര്‍​ഷ​ക​ന്‍ മാ​സി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​മ​ര​ശേ​രി ചു​ങ്ക​ത്ത് ന​ട​ത്തു​ന്ന കാ​ര്‍​ഷി​ക സാം​സ്‌​കാ​രി​ക മേ​ള​യു​ടെ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും വ​ന്‍​തി​ര​ക്ക് . പു​ഷ്പ​ഫ​ല പ്ര​ദ​ര്‍​ശ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 120 ഇ​ന​ം തൈ​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ജ​ന​ശ്ര​ദ്ധ നേ​ടി. ഗ്രോ​ബാ​ഗി​ല്‍ കാ​യ്ചു​നി​ല്‍​ക്കു​ന്ന പ്ലാ​വ് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

റ​മ്പൂ​ട്ടാ​ന്‍, മാ​ങ്കോ​സ്റ്റി​ന്‍ തു​ട​ങ്ങി​യ പ​ഴ​വ​ര്‍​ഗ തൈ​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും വാ​ങ്ങി​യാ​ണ് സ​ന്ദ​ര്‍​ശ​ക​ര്‍ മ​ട​ങ്ങു​ന്ന​ത്. കാ​ന്താ​രി മു​ള​കും നെ​ല്ലി​ക്ക​യും ചേ​ത്തു​ണ്ടാ​ക്കു​ന്ന സ്‌​ക്വാ​ഷ് സ്റ്റാ​ള്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. മേ​ള​യ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ് എ​ല്‍​പി സ്‌​കൂ​ള്‍ കു​ട്ടി​ക​ളും സ​ന്ദ​ര്‍​ശ​ന​ത്തി​. ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ സ്റ്റാ​ളു​ക​ളി​ല്‍ ജ​ന​ത്തി​ര​ക്കേ​റി. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​ക​പ്പു​ക​ളു​ടേ​തു​ള്‍​പ്പെ​ടെ 83 സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ കേ​ര​ള ഓ​ര്‍​ഗാ​നി​ക് ഇ​ക്കോ ഷോ​പ്പ്, വെ​ജി​റ്റ​ബി​ള്‍ ആ​ൻ​ഡ് ഫ്രൂ​ട്ട്‌​സ് കൗ​ണ്‍​സി​ല്‍,ഫാം ​ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ, മ​ണ്ണ് പ​രി​ശോ​ധ​ന ഗ​വേ​ഷണ-​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, തി​രു​വ​മ്പാ​ടി അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍, സി​ഒ​ഡി സേ​ഫ് ഷോ​പ്പ് തു​ട​ങ്ങി വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഗാ​ര്‍​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ളും കാ​ര്‍​ഷി​ക നേ​ഴ്‌​സ​റി​ക​ളും ജ​ന​ത്തി​ര​ക്കി​ല്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞു.