സി​പി​എം ഓ​ഫീ​സിലേക്ക് ബോം​ബേ​റ് ; പ്ര​തി​യെ ക​ണ്ടെ​ത്താ​ല്‍ ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റി​ക്കും
Saturday, January 12, 2019 12:36 AM IST
കോ​ഴി​ക്കോ​ട് : സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നു​നേ​രേ ബോം​ബേ​റി​ഞ്ഞ് സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​ദേ​ശ​ത്തു​ള്ള പ്ര​തി​ക്കാ​യി ക്രൈം​ബ്രാ​ഞ്ച് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ ത​യ്യാ​റാ​ക്കു​ന്നു. പു​റ​മേ​രി സ്വ​ദേ​ശി ഊ​രാ​ര​ത്ത് ന​ജീ​ഷ് (34) നെ​തി​രേ​യാ​ണ് ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ഡ​ല്‍​ഹി​യി​ലെ എ​ഫ്ആ​ര്‍​ആ​ര്‍​ഒ​യി​ല്‍ നി​ന്നും യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ഏ​ത് വി​മാ​ന​താ​വ​ള​ത്തി​ലെ​ത്തി​യാ​ലും ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ലു​ക്ക്ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഡി​വൈ​എ​സ്പി ബി​ജു കെ. ​സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കേ​സി​ലെ മ​റ്റു ര​ണ്ട് പ്ര​തി​ക​ളാ​യ ആ​ര്‍​എ​സ്എ​സ് മ​ഹാ​ന​ഗ​ര്‍ കാ​ര്യ​വാ​ഹ​ക് വെ​ള്ള​യി​ല്‍ സ്വ​ദേ​ശി ക​ള​രി​യി​ല്‍ എ​ൻ.​പി. രൂ​പേ​ഷ് (37), സേ​വാ​ഭാ​ര​തി പ്ര​വ​ര്‍​ത്ത​ന്‍ നാ​ദാ​പു​രം ചേ​ല​ക്കാ​ട് സ്വ​ദേ​ശി കോ​റോ​ത്ത് ഷി​ജി​ന്‍ (24) എ​ന്നി​വ​ര്‍ ന​വം​ബ​ര്‍ അ​വ​സാ​ന​വാ​രം അ​റ​സ്റ്റി​ലാ​യി​രു​ന്നു.

2017 ജൂ​ണ്‍ ഒ​മ്പ​തി​ന് പു​ല​ര്‍​ച്ചെ​യാ​ണ് ക​ണ്ണൂ​ര്‍ റോ​ഡി​ല്‍ മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​നു സ​മീ​പ​മു​ള്ള സി.​എ​ച്ച്. ക​ണാ​ര​ന്‍ മ​ന്ദി​ര​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍ കാ​റി​ല്‍ വ​ന്നി​റ​ങ്ങി ഓ​ഫീ​സി​ന്‍റെ വ​രാ​ന്ത​യി​ലേ​ക്ക് ക​യ​റുേ​മ്പാ​ഴാ​യി​രു​ന്നു സം​ഭ​വം.
ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ര​ണ്ട് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ എ​റി​യു​ക​യും ഇ​തി​ലൊ​ന്ന് പൊ​ട്ടു​ക​യു​മാ​ണു​ണ്ടാ​യ​ത്.

ബോം​ബ് മ​ര​ത്തി​ന്‍റെ ചി​ല്ല​യി​ല്‍ ത​ട്ടി ഉ​ന്നം​തെ​റ്റി​യ​തി​നാ​ലാ​ണ് പി. ​മോ​ഹ​ന​ന്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. വ​ധ​ശ്ര​മം, സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ന​ട​ക്കാ​വ് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് . പി​ന്നീ​ട് കേസ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.