പെ​ണ്‍​കു​ട്ടി​ക​ളെ മു​ന്നി​ലെ​ത്തി​ക്കേ​ണ്ട​തു സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം: ഗ​വ​ർ​ണ​ർ
Saturday, January 12, 2019 12:09 AM IST
മ​ല​പ്പു​റം: പെ​ണ്‍​കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി​ക്കേ​ണ്ട​തു എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം. ബേ​ട്ടി ബ​ചാ​വോ ബേ​ട്ടി പ​ഠ​വോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ൽ കേ​ന്ദ്ര​വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ബ്യൂ​റോ ഓ​ഫ് ഒൗ​ട്ട് റീ​ച്ച്മെ​ന്‍റ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ എം​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് എ​ന്‍‌റി​ച്ച്്മെ​ന്‍റ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച ’സു​വ​ർ​ണ ക​ന്യ​ക’ പ​രി​പാ​ടി​യി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ണ്‍​കു​ട്ടി​ക​ളെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും മു​ൻപന്തി​യി​ലെ​ത്തി​ക്കേ​ണ്ട​തു സാ​മൂ​ഹി​ക​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

എ​ല്ലാ ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണം. സ്ത്രീ, ​പു​രു​ഷ തു​ല്യ​ത ആ​രം​ഭി​ക്കേ​ണ്ട​തു വീ​ട്ടി​ൽ നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ബേ​ട്ടി ബ​ചാ​വോ, ബേ​ട്ടി പ​ഠാ​വോ പെ​ണ്‍​കു​ട്ടി​യെ സം​ര​ക്ഷി​ക്കൂ, പെ​ണ്‍​കു​ട്ടി​യെ പ​ഠി​പ്പി​ക്കൂ എ​ന്ന സ​ന്ദേ​ശം മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഏ​റെ പ്ര​സ​ക്ത​മാ​ണ്.

നേ​ര​ത്തെ​യു​ള്ള വി​വാ​ഹം മൂ​ലം പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലെ​ല്ലാം രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ വി​വേ​ച​നം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. സ്ത്രീ, ​പു​രു​ഷ അ​നു​പാ​ത​ത്തി​ലു​ണ്ടാ​യ മാ​റ്റം ആ​ശ​ങ്ക ഉണ്ടാക്കു​ന്ന​താ​ണ്. എ​ന്നാ​ൽ മ​ല​പ്പു​റ​ത്ത​ട​ക്കം ആ​ശാ​വ​ഹ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ട്. സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും ട്രാ​ൻ​സ് ജെ​ൻ​ഡ​റാ​യാ​ലും തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്.‌

ലിം​ഗ​സ​മ​ത്വ​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ​യും രാ​ജ്യ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്ത​ണം. സ്വ​ന്തം വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി​ക്ക് തു​ല്യ​പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കി​യാ​ൽ സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ച്ചു​വെ​ന്നാ​ണ് മ​ന​സി​ലാ​ക്കേ​ണ്ട​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ് പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന മ​റ്റൊ​രു വി​ഭാ​ഗം. 2013ൽ ​സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി​രി​ക്കെ ന​ട​ത്തി​യ വി​ധി​പ്ര​സ്താ​വ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​വ​ർ​ക്കു വേ​ണ്ടി നി​യ​മ​ങ്ങ​ൾ വ​ന്ന​ത്. ഓ​ഫീ​സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ണെ​ന്ന് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ തെ​ന്ന​ല ബ്രാ​ൻ​ഡ് അ​രി വി​പ​ണ​യി​ലെ​ത്തി​ച്ച യാ​സ്മി​ൻ അ​രി​ന്പ്ര, വ​ട​ക​ര ക​ട​ത്ത​നാ​ട​ൻ ക​ള​രി സം​ഘ​ത്തി​ലെ പ​ദ്മ​ശ്രീ മീ​നാ​ക്ഷി ഗു​രു​ക്ക​ൾ എ​ന്നി​വ​രെ ഗ​വ​ർ​ണ​ർ ആ​ദ​രി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്യൂ​റോ ഓ​ഫ് ഒൗ​ട്ട്റീ​ച്ച്മെ​ന്‍റ് ഡ​യ​റ​ക്ട​ർ അ​നു​രാ​ഗ് മി​ശ്ര, ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ, സെ​ന്‍റ​ർ ഫോ​ർ എം​പ​വ​ർ​മെ​ന്‍റ് ആ​ൻ​ഡ് എ​ന്‍റി​ച്ച്്മെ​ന്‍റ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ മേ​രി അ​നി​ത, ഡി. ​മു​ര​ളി മോ​ഹ​ൻ, എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​പ്ര​ക​ട​നം കാ​ണി​ക​ൾ​ക്കു ന​വ്യാ​നു​ഭ​വ​മാ​യി. മു​ഖ്യാ​തി​ഥി​യാ​യ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം അ​ട​ക്ക​മു​ള്ള​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ മു​ഴു​വ​ൻ സ​മാ​പി​ച്ച​തി​നു ശേ​ഷ​മാ​ണ് ഹാ​ളി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്. അ​സീ​സി ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്. ശ​ബ്ദം കേ​ൾ​ക്കാ​ത്ത ഇ​വ​ർ ചു​ണ്ട​ന​ക്കം ശ്ര​ദ്ധി​ച്ചാ​ണ് ദേ​ശീ​യ​ഗാ​നം പ​ഠി​ച്ചെ​ടു​ത്ത​ത്.

തി​രു​വാ​തി​ര, ഒ​പ്പ​ന, സം​ഘ​നൃ​ത്തം, കോ​ൽ​ക്ക​ളി എ​ന്നി​വ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കാ​ഴ്ച​യു​ടെ വി​സ്മ​യം തീ​ർ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് അ​വ​രോ​ടൊ​പ്പം ഫോ​ട്ടോ​യും എ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ യാ​ത്ര തി​രി​ച്ച​ത്.