അഞ്ചുരുളി ജലാശയത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Friday, January 11, 2019 11:21 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ര്‍ പേ​ഴും​ക​ണ്ടം അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ലി​റ​ങ്ങി​യ വി​ദ്യാ​ര്‍ഥി മു​ങ്ങി​മ​രി​ച്ചു. ഇ​രു​പ​തേ​ക്ക​ര്‍ മു​ക്കാ​ട്ട് സാ​ന്‍റിയു​ടെ മ​ക​ന്‍ ജോ​യ​ല്‍ (17)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പേ​ഴും​ക​ണ്ടം അ​ഞ്ചു​രു​ളി മു​ന​മ്പും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ളാ​യ മൂ​വ​ര്‍സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ജോ​യ​ല്‍. സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളെ ക​ര​യ്ക്കി​രു​ത്തി ജോ​യ​ല്‍ കു​ളി​ക്കാ​നാ​യി ജ​ലാ​ശ​യ​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​രി​ച​യ​ക്കു​റ​വു​മൂ​ലം ജ​ല​ശ​യ​ത്തി​ന​രി​കി​ലെ ച​തു​പ്പി​ല്‍ കാ​ല്‍താ​ഴ്ന്ന് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞു.

ജോ​യ​ല്‍ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ ബ​ഹ​ളം​വ​ച്ച​തി​നെ​ത്തുട​ര്‍ന്ന് സ​മീ​പ​ത്ത് വ​ള്ള​ത്തി​ല്‍ മീൻപിടിച്ചു കൊണ്ടിരുന്നവ​ര്‍ എ​ത്തു​ക​യും ക​ട്ട​പ്പ​ന ഫ​യ​ര്‍ഫോ​ഴ്‌​സി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് വി​ദ്യാ​ര്‍ഥി​യെ ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ട്ട​പ്പ​ന പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​ന്ന് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കും.
ജോ​യ​ല്‍ ക​ട്ട​പ്പ​ന ഓ​ക്‌​സീ​ലി​യം സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​യാ​ണ്. മാ​താ​വ്: ലൈ​സാ​മ്മ. സ​ഹോ​ദ​ര​ന്‍: നോ​യ​ല്‍.