വി​ശ്ര​മ​ജീ​വി​തം കൃ​ഷി​യ്ക്കാ​യി മാ​റ്റി​വ​ച്ച് മൂ​ന്നു റി​ട്ട.​ഉ​ദ്യോ​ഗ​സ്ഥ​ർ
Friday, January 11, 2019 11:01 PM IST
തേ​വ​ല​ക്ക​ര: വി​ശ്ര​മ ജീ​വി​ത്തി​ല്‍ കൃ​ഷി​യെ പ​രി​പാ​ലി​ച്ച് സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ നി​ന്നും വി​ര​മി​ച്ച മൂ​ന്നു​പേ​ർ. പാ​ട്ട​കൃ​ഷി​യി​ലൂ​ടെ നേ​ട്ടം കൊ​യ്ത തേ​വ​ല​ക്ക​ര ന​ടു​വി​ല​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മാ​മ്പി​യാ​ര​ഴി​ക​ത്ത് സോ​മ​ശേ​ഖ​ര​ന്‍​പി​ള​ള, കാ​ര്‍​ത്തി​ക വീ​ട്ടി​ല്‍ ര​വി​ന്ദ്ര​ന്‍ പി​ള​ള, ധ​ന്യാ ഭ​വ​ന​ത്ത് ശി​വ​ശ​ങ്ക​ര​പ്പി​ള​ള എ​ന്നി​വ​ര്‍ എ​ന്നി​വ​രാ​ണ് ഇ​നി​യു​ള്ള കാ​ര്യം കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

തേ​വ​ല​ക്ക​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ശ്രീ​ദു​ര്‍​ഗ ട്ര​സ്റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള ഒ​രു ഹെ​ക്ട​റി​ലോ​ളം പാ​ട​ത്താ​ണ് ഇ​വ​ര്‍ വി​ത്ത് വി​ത​ച്ച് വി​ള​വെ​ടു​പ്പു​ത്സ​വം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യ​ത്. സോ​മ​ശേ​ഖ​ര​ന്‍​പി​ള​ള പോ​ലീ​സി​ല്‍ നി​ന്നും, ര​വീ​ന്ദ്ര​ന്‍​പി​ള​ള കേ​ര ഫെ​ഡി​ല്‍ നി​ന്നും ശി​വ​ശ​ങ്ക​ര​പ്പി​ള​ള ട്ര​ഷ​റി​യി​ല്‍ നി​ന്നും വി​ര​മി​ച്ച​തി​ന് ശേ​ഷം കൃ​ഷി​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ ക്ഷേ​ത്രം വ​ക പാ​ട​ശേ​ഖ​രം ചോ​ദി​ച്ച് വാ​ങ്ങി കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു. തേ​വ​ല​ക്ക​ര ഫാ​ര്‍​മേ​ഴ്‌​സ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​വ​ര്‍​ക്ക് കൃ​ഷി ചെ​യ്യാ​നാ​യി പ​ലി​ശ ര​ഹി​ത​യി​ന​ത്തി​ല്‍ വാ​യ്പ ന​ല്‍​കി​യ​പ്പോ​ള്‍ കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഈ ​മൂ​വ​ര്‍ സം​ഘം പാ​ട​ത്ത് വി​ള​വെ​ടു​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍​ ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം വെ​റു​തെ​യി​രി​ക്കാ​തെ ത്രി​മൂ​ർ​ത്തി​ക​ൾ കൃ​ഷി​യി​ലേ​യ്ക്ക് വ്യാ​പൃ​ത​രാ​യി. കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.ബി.ശി​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ധാ​മ​ണി, മു​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ന്‍​പി​ള​ള, തേ​വ​ല​ക്ക​ര കൃ​ഷി​ഓ​ഫീ​സ​ര്‍ ബി. ​ബി​നീ​ഷ, കൃ​ഷി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രാ​യ സ​ജി​ന്‍​കു​മാ​ര്‍, ഷെ​ല്ലി എ​ന്നി​വ​രും കൊ​യ്ത്തു​ത്സ​വ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നെ​ത്തി.