വി​ശ​പ്പു​ര​ഹി​ത ചേ​ർ​ത്ത​ല പ​ദ്ധ​തി​ക്ക് ഒ​രു​വ​യ​സ്
Friday, January 11, 2019 10:00 PM IST
ചേ​ർ​ത്ത​ല: വി​ശ​പ്പു​ര​ഹി​ത ചേ​ർ​ത്ത​ല പ​ദ്ധ​തി​ക്ക് ഒ​രു​വ​യ​സ്. രോ​ഗ​പ​രി​ച​ര​ണ രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്വാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​രൂ​ക്കു​റ്റി, പെ​രു​ന്പ​ളം, പാ​ണാ​വ​ള്ളി, തൈ​ക്കാ​ട്ടു​ശേ​രി, പ​ള്ളി​പ്പു​റം, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മു​ന്നൂ​റോ​ളം പേ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​ത് സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ്. അം​ഗ​ങ്ങ​ളു​ടെ​യും സ്പോ​ണ്‍​സ​ർ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം. സൊ​സൈ​റ്റി​യു​ടെ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള അ​ടു​ക്ക​ള​യി​ൽ പാ​കം​ചെ​യ്യു​ന്ന ഭ​ക്ഷ​ണം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ 11 കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​തോ​ടൊ​പ്പം 500 കി​ട​പ്പ് രോ​ഗി​ക​ളെ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലെ ഹോം ​കെ​യ​ർ യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച് പ​രി​ച​രി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മ​രു​ന്നു​ക​ൾ, എ​യ​ർ, വാ​ട്ട​ർ ബെ​ഡ്, വാ​ക്ക​ർ, വീ​ൽ ചെ​യ​ർ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നു​മാ​യി 1.5 കോ​ടി​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​പ്പ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി പി.​എം. പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ​റ​ഞ്ഞു.