പ്ര​ള​യ​കാ​ല​ത്തെ അ​നു​സ്മ​രി​ച്ച് തി​രു​വ​ല്ല​യി​ൽ ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം
Friday, January 11, 2019 9:50 PM IST
തി​രു​വ​ല്ല: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ രൂ​ക്ഷ​ത​യും അ​തി​ജീ​വ​ന​വും വാ​ർ​ത്താ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സ്മ​ര​ണ​ക​ളി​ലേ​ക്ക് വീ​ണ്ടു​മെ​ത്തി. തി​രു​വ​ല്ല എ​സ്്സി​എ​സ് സ്കൂ​ളി​ൽ വൈ​എം​സി​എ തി​രു​വ​ല്ല സ​ബ്റീ​ജി​യ​നും പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച പ്ര​ള​യ​കാ​ല ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളെ​ത്തി.പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ​ടു​ത്ത പ്ര​ള​യ​കാ​ല ചി​ത്ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച ചി​ത്ര​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ദ​ർ​ശ​നം ഇ​ന്നു കൂ​ടി തു​ട​രും.പ്ര​ള​യം വ​രു​ത്തി​വ​ച്ച നാ​ശ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യി​ൽ ദൈ​ന്യ​ത​യും ഒ​ത്തൊ​രു​മ​യി​ലൂ​ടെ നേ​ടി​യ അ​തി​ജീ​വ​ന​വും എ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​ൽ നേ​ർ​ക്കാ​ഴ്ച​ക​ളാ​കു​ന്നു.മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ സ​ബ​റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ലാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, റ​വ.​ജോ​ജ​ൻ മാ​ത്യൂ​സ് ജോ​ണ്‍, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​രി ബി​ജു കു​ര്യ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ കു​റ്റൂ​ർ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഈ​പ്പ​ൻ കു​ര്യ​ൻ, എ​സ്്സി​എ​സ് സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ഗീ​ത ടി. ​ജോ​ർ​ജ്, ഡോ.​ബി.​ജി. ഗോ​കു​ൽ, വ​ർ​ഗീ​സ് ടി. ​മ​ങ്ങാ​ട്, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, സു​നി​ൽ മ​റ്റ​ത്ത്, ലാ​ൽ​ജി​വ​ർ​ഗീ​സ്, കെ.​സി. മാ​ത്യു, ലി​നോ​ജ ്ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ, കെ. ​പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ തു​ട​ങ്ങി​യ​വ​ർ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യി​രു​ന്നു.

പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ടി​ക്കു​റി​പ്പ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​യ​ച്ചു​ത​ന്ന ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് സു​നി​ൽ രാ​ജ് (ഒ​രു​മ​യു​ടെ കൈ​കോ​ർ​ക്ക​ൽ), സു​രേ​ഷ് രാ​ഘ​വ് (പി​ഞ്ചു​കു​ഞ്ഞി​നെ പാ​ത്ര​ത്തി​ൽ ര​ക്ഷ​പെ​ടു​ത്തു​ന്ന വ​യോ​ധി​ക​ൻ), എം​ബി. നൈ​നാ​ൻ (ചെ​ന്പി​ൽ വ​യോ​ധി​ക​നെ ര​ക്ഷ​പെ​ടു​ത്തു​ന്ന രം​ഗം) എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും​ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.