കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ നാ​ളെ
Friday, January 11, 2019 9:42 PM IST
തൊ​ടു​പു​ഴ: കു​ണി​ഞ്ഞി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​ർ​ജ് പൊ​ട്ട​യ്ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​ശു​ദ്ധ​ന്‍റെ ഭൗ​തി​ക ശ​രീ​രം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​റ്റ​ലി​യി​ലെ പാ​ദു​വ​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ ബ​സ​ലി​ക്ക​യി​ൽ നി​ന്നും കൊ​ണ്ടു വ​ന്ന തി​രു​ശേ​ഷി​പ്പ് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പ്ര​തി​ഷ്ഠി​ക്കും. ദൈ​വാ​ല​യ​ത്തി​ലെ പ്ര​ത്യേ​ക പേ​ട​ക​ത്തി​ൽ തി​രു​ശേ​ഷ്പ്പ് പ​ര​സ്യ വ​ണ​ക്ക​ത്തി​നാ​യി സ്ഥാ​പി​ക്കും. പ​ള്ളി​യു​ടെ ശ​താ​ബ്ദി സ​മാ​പ​ന​വും തി​രു​നാ​ളും 20 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ 6.45നു ​ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, 8.15നു ​നൊ​വേ​ന.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ, 5.30നു ​നൊ​വേ​ന, 5.45നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജെ​യിം​സ് വാ​രാ​ര​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​സ്റ്റ​ർ ഗ്രെ​യി​സ് കൊ​ച്ചു​പാ​ലി​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 7.30ന് ​സ്നേ​ഹ വി​രു​ന്ന്. 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, 15നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന- മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, 16നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള സ​മ​ർ​പ്പി​ത​ർ​ക്ക് സ്വീ​ക​ര​ണം, 6.30നു ​സ​മ​ർ​പ്പി​ത​രെ ആ​ദ​രി​ക്ക​ൽ. 17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ വി​കാ​രി മാ​ർ​ക്ക് സ്വീ​ക​ര​ണം. 6.30നു ​മു​ൻ വി​കാ​രി​മാ​രെ ആ​ദ​രി​ക്ക​ൽ.

18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് - മാ​ർ സെ​ബാ​സ്റ്റ്യ​ൻ ക​ല്ലു​പു​ര, 5.30ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - മാ​ർ സെ​ബാ​സ്റ്റ്യ​ൻ ക​ല്ലു​പു​ര, 6.45ന് ​പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്ക​ൽ. 19നു ​വൈ​കു​ന്നേ​രം 4.30ന് ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, ആ​റി​ന് പ്ര​ദ​ക്ഷി​ണം.

20നു ​വൈ​കു​ന്നേ​രം നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - ബി​ഷ​പ് മാ​ർ. ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ഏ​ഴി​ന് ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ണ്‍ എ​ബ്ര​ഹാം പു​റ​യാ​റ്റ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ 100 അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മാ​ർ​ഗം​ക​ളി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ണ്ണി വ​ട്ട​യ്ക്കാ​ട്ട്, ട്ര​സ്റ്റി​മാ​രാ​യ മാ​ത്യു സ്റ്റീ​ഫ​ൻ വ​ട്ട​യ്ക്കാ​ട്ട്, വി​ൻ​സ​ന്‍റ് മു​തി​ര​ചി​ന്തി​യി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.