ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല : എ​ൽ​ഡി​എ​ഫ്
Friday, January 11, 2019 9:42 PM IST
യു​ഡി​എ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സം ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സി​പി​എം കൗ​ണ്‍​സി​ല​ർ ആ​ർ.​ഹ​രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ സീ​റ്റ് കൂ​ടു​ത​ൽ മു​സ്ലീം ലീ​ഗി​നാ​ണ്. ബി​ജെ​പി​യു​മാ​യു​ള്ള ഒ​രു കൂ​ട്ടു​കെ​ട്ടി​ന് അ​വ​ർ ത​യാ​റാ​കു​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി ക​രു​തു​ന്നി​ല്ല. ജ​ന​ങ്ങ​ളെ വ​സ്തു​ത​ക​ൾ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി അ​വി​ശ്വാ​സ​ത്തെ നേ​രി​ടു​മെ​ന്നും ഹ​രി പ​റ​ഞ്ഞു.