ന​വോ​ത്ഥാ​ന സ​ദ​സ് ഇ​ന്ന്
Friday, January 11, 2019 9:42 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ്, ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ യു​വ​ജ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വോ​ത്ഥാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​രി​ണ്ണൂ​ർ ടൗ​ണി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ക​ഥാ​കൃ​ത്ത് എം.​ജെ. ശ്രീ​ചി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു​വ​ജ​ന ക​മ്മി​ഷ​ൻ അം​ഗം നി​ശാ​ന്ത് വി. ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി്ല്ലാ ​യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. സി​ജി​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ.​സ​ദാ​ന​ന്ദ​ൻ, പി.​പി. സു​മേ​ഷ്, പു​ഷ്പ വി​ജ​യ​ൻ, മു​ഹ​മ്മ​ദ് റോ​ഷി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി.​എ​സ്. ബി​ന്ദു സ്വാ​ഗ​ത​വും യു.​കെ.​നി​ഷാ​ന്ത് ന​ന്ദി​യും പ​റ​യും.