വാ​ഴ​ക്കു​ളം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 16 ന് ആരംഭിക്കും
Friday, January 11, 2019 9:40 PM IST
വാ​ഴ​ക്കു​ളം: കാ​ർ​മ​ൽ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള​ള വാ​ഴ​ക്കു​ളം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 16 മു​ത​ൽ 20 വ​രെ ന​ട​ത്തും. വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ 9.30 വ​രെ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റ​ണി പ​യ്യ​പ്പി​ള​ളി ന​യി​ക്കും. 16ന് 4.30​ന് ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​സി​ജ​ൻ ഉൗ​ന്നു​ക​ല്ലേ​ൽ. തു​ട​ർ​ന്ന് ബൈ​ബി​ൾ പ്ര​തി​ഷ്ഠ ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ നി​ർ​വ​ഹി​ക്കും. മു​വാ​റ്റു​പു​ഴ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

17 മു​ത​ൽ 19 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.15ന് ​ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 9.30ന് ​സ​മാ​പ​നം. 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ഫാ.​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ, ഫാ.​ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കു​ഴി​യി​ൽ, ഫാ.​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് ആ​ശ്ര​മ ശ്രേ​ഷ്ഠ​ൻ ഫാ.​ജോ​ർ​ജ് ത​ട​ത്തി​ൽ, പ്രെ​യ​ർ ഗ്രൂ​പ്പ് ലീ​ഡ​ർ ജോ​സ് പു​ളി​ക്കാ​യ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.