സ​ന്പൂ​ർ​ണ ഹ​രി​ത​വാ​ർ​ഡ്; മ​ണ​ക്കാ​ട് വാ​ർ​ഡി​ലെ കി​ണ​ർ​വെ​ള്ളം ശു​ദ്ധ​മെ​ന്ന് റി​പ്പോ​ർ​ട്ട്
Friday, January 11, 2019 9:40 PM IST
തൊ​ടു​പു​ഴ : മ​ണ​ക്കാ​ട് വാ​ർ​ഡി​നെ ജി​ല്ല​യി​ലെ ആ​ദ്യ ഹ​രി​ത​വാ​ർ​ഡാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് തു​ട​ക്ക​മി​ട്ട് ന​ട​ത്തി​യ 100 വീ​ടു​ക​ളി​ലെ കി​ണ​ർ​വെ​ള്ള സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. വെ​ള്ള​ത്തി​ന് പ്ര​ത്യേ​കി​ച്ച് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ലാ​ബ് റി​പ്പോ​ർ​ട്ട്.

ഒ​രു കി​ണ​റി​ൽ പോ​ലും ഇ-​കോ​ളി​യു​ടെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ അ​മോ​ണി​യ​യു​ടെ അ​ള​വ് ഏ​താ​നും കി​ണ​റു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ലു​ള്ള​താ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. ത​ട്ട​ക്കു​ഴ വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് ക്യാ​ന്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ര​ണ്ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലെ വീ​ടു​ക​ളി​ലെ കി​ണ​ർ​വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. പു​ഴ​യോ​ര​ത്തി​നു സ​മീ​പ​മു​ള്ള​തും പ്ര​ള​യ​കാ​ല​ത്ത് വെ​ള്ളം ക​യ​റി​യ​തു​മാ​യ കി​ണ​റു​ക​ളി​ലെ വെ​ള്ള സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.

പി​എ​ച്ച്, ഇ​രു​ന്പ്, നൈ​ട്രേ​റ്റ്, അ​മോ​ണി​യ ഫ്ളൂ​റൈ​ഡ്, ഇ-​കോ​ളി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്ന് മ​ണ​ക്കാ​ട് വാ​ർ​ഡ് മെം​ബ​ർ ബി. ​ബി​നോ​യ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി. ​സ​ജീ​വ് എ​ന്നി​വ​ർ പ​റ​ഞ്ഞു. മാ​ലി​ന്യ​ങ്ങ​ളോ ചെ​ളി​യ​ടി​ഞ്ഞ​തോ ആ​വാം അ​മോ​ണി​യ​യു​ടെ അ​ള​വ് കൂ​ടി​യ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജ​ല വി​ഭ​വ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സി​സി​ഡി​യു ല​ഭ്യ​മാ​ക്കി​യ 100 കി​റ്റു​ക​ളു​പ​യോ​ഗി​ച്ചാ​ണ് വെ​ള്ള സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. തൊ​ടു​പു​ഴ ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ലാ​ബി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ടു​ത്ത ഡി​സം​ബ​ർ എ​ട്ടി​ന് സ​ന്പൂ​ർ​ണ ഹ​രി​ത​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും വാ​ർ​ഡ് മെം​ബ​ർ ബി​നോ​യ് പ​റ​ഞ്ഞു.