ആ​ദി​വാ​സി കു​ടി​ക​ളി​ൽ ഇ​നി ’അ​ക്ഷ​ര’ വെ​ളി​ച്ചം
Friday, January 11, 2019 9:40 PM IST
മ​റ​യൂ​ർ: ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ന്ധ​അ​ക്ഷ​ര വെ​ളി​ച്ചം​ന്ധ എ​ന്ന പ​ദ്ധ​തി​കൂ​ടി ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത്തി​ലെ ആ​ദി​വാ​സി കു​ടി​ക​ളി​ലൊ​ന്നാ​യ ആ​ലാം​പെ​ട്ടി​യി​ൽ തു​ട​ക്കം​കു​റി​ച്ചു.

സ്കൂ​ളി​ന്‍റെ പ​ടി​ക​ട​ക്കാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ 11 കു​ടി​ക​ളി​ലാ​യി ചി​ന്നാ​റി​ലു​ണ്ട്. അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ്വ​ന്തം പേ​രെ​ഴു​തി ഒ​പ്പി​ടാ​നു​ള്ള ആ​ഗ്ര​ഹം ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ക്കോ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി മീ​റ്റിം​ഗു​ക​ളി​ൽ അ​ത​വ​ർ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​പ്പോ​ൾ അ​തി​നാ​യു​ള്ള സം​രം​ഭം ആ​ലാം​പെ​ട്ടി ഇ​ക്കോ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ബീ​റ്റ് ഫോ​റ​സ്റ് ഓ​ഫീ​സ​റു​മാ​യ സു​ജേ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
പ​ക​ൽ​സ​മ​യ​ത്തു മു​തി​ർ​ന്ന​വ​ർ ജോ​ലി​ക​ളി​ൽ മു​ഴു​കു​ന്ന​തി​നാ​ൽ വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം മാ​ത്ര​മാ​ണ് പ​ഠ​ന​ക്ലാ​സു​ക​ൾ. ഒ​രു​മാ​സം പി​ന്നി​ടു​ന്പോ​ൾ ദി​വ​സ​വും 35-ഓ​ളം അം​ഗ​ങ്ങ​ളാ​ണ് സ്ഥി​രം ക്ലാ​സി​ൽ വ​രു​ന്ന​ത്. കു​ട്ടി​ക​ൾ മു​ത​ൽ 75 വ​യ​സു​വ​രെ​യു​ള്ള​ർ അ​ക്ഷ​ര വെ​ളി​ച്ചം​ന്ധ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യു​ണ്ട്.

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന വാ​ത്മീ​കം പി​എസ് സി കോ​ച്ചിം​ഗ് അ​ധ്യാ​പ​ക​നാ​യ അ​നി​ലാ​ണ് അ​ക്ഷ​ര​വെ​ളി​ച്ചം ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്.
അ​ക്ഷ​രാ​ഭ്യാ​സ​ത്തി​ന്‍റെ തോ​ത​നു​സ​രി​ച്ചു വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് എ​ഴു​ത്തും വാ​യ​ന​യും പ​ഠി​പ്പി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി പേ​രെ​ഴു​തി ഒ​പ്പി​ടാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ൽ തു​ട​ർ​ന്ന് പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന​തു​വ​രെ പ​ഠി​ക്ക​ണ​മെ​ന്നാ​ണ് കൂ​ട്ട​ത്തി​ൽ സീ​നി​യ​റാ​യ ചി​ന്ന​ൻ ഉ​ൾ​പ്പ​ടെ ഏ​റെ​പേ​രു​ടെ​യും ആ​ഗ്ര​ഹം.

അ​തി​ലൂ​ടെ കോ​ള​നി​ക്കാ​ർ​ക്കാ​യി വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച ബോ​ധി വാ​യ​നാ​ശാ​ല ഏ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സാ​ധി​ക്കു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു.