ആ​ല​പ്പാ​ട് അ​തി​ജീ​വ​ന​പോ​രാ​ട്ട​ത്തി​ന് കെ​സി​വൈ​എം പി​ന്തു​ണ
Friday, January 11, 2019 9:38 PM IST
ചെ​റു​തോ​ണി: മ​ഹാ​പ്ര​ള​യ​ത്തി​ൽ അ​നേ​ക​രെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റി​യ കേ​ര​ള​ത്തി​ന്‍റെ കാ​വ​ൽ​ഭ​ട​ൻ​മാ​രെ​ന്ന് പേ​രു​ന​ൽ​കി ആ​ദ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​ല​പ്പാ​ടി​ന്‍റെ അ​തി​ജീ​വ​ന​പോ​രാ​ട്ട​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത കെ​സി​വൈ​എം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

മ​ഹാ​പ്ര​ള​യ​ത്തി​ൽ സ്വ​ജീ​വ​ൻ​പോ​ലും പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പെ​ട്ട ആ​ല​പ്പാ​ട് ഗ്രാ​മ​വാ​സി​ക​ൾ സ്വ​ന്തം കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ന​ട​ത്തു​ന്ന സ​മ​രം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല. 2004-ലു​ണ്ടാ​യ സു​നാ​മി ഏ​റ്റ​വും​കൂ​ടു​ത​ൽ നാ​ശം​വി​ത​ച്ച​ത് ആ​ല​പ്പാ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ്.

ഇ​നി​യും ഒ​രു ദു​ര​ന്ത​ത്തെ​കൂ​ടി അ​തി​ജീ​വി​ക്കാ​ൻ ഈ ​നാ​ടി​നു ത്രാ​ണി​യി​ല്ല. ആ​ല​പ്പാ​ട് ഗ്രാ​മ​ത്തി​നെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നാ​യു​ള്ള കൊ​ല്ലം രൂ​പ​ത കെ​സി​വൈ​എ​മി​ന്‍റെ പോ​രാ​ട്ട​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യും അ​ണി​ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, പ്ര​സി​ഡ​ന്‍റ് ബി​ന്േ‍​റാ ഇ​ളം​തു​രു​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ അ​ങ്ങാ​ടി​യ​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടെ​സി​ൻ എ​ഫ്സി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.