പീ​രു​മേ​ട് ഡ​വ​ല​പ്പ്‌​മെ​ന്‍റ് സൊ​സൈ​റ്റി ഫാ​മി​ലി മീ​റ്റ്-2019
Friday, January 11, 2019 9:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന പ്ര​സ്ഥാ​ന​മാ​യ പീ​രു​മേ​ട് ഡ​വ​ല​പ്പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​പി​ഡി​എ​സ് സ്ഥാ​പ​ക ഡ​യ​റ​ക്ട​റും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ഡി​എ​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഹ​ബി മാ​ത്യു, മു​ന്‍​കാ​ല ഡ​യ​റ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പി​ഡി​എ​സി​ന്‍റെ വി​വി​ധ സേ​വ​ന​മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് ഇ​ന്ന് സം​സ്ഥാ​ന​ത്തും ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി സേ​വ​നം ചെ​യ്യു​ന്ന മു​ന്‍​കാ​ല​പ്ര​വ​ര്‍​ത്ത​ക​ര്‍ ഫാ​മി​ലി​മീ​റ്റ് 2019-ല്‍ ​പ​ങ്കെ​ടു​ക്കും.