ത​ങ്ക​മ​ണി പ​ള്ളി​യി​ൽ യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ
Friday, January 11, 2019 9:38 PM IST
ചെ​റു​തോ​ണി: ക​ത്തോ​ലി​ക്ക​സ​ഭ യു​വ​ജ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യും കെ​സി​വൈ​എം ത​ങ്ക​മ​ണി യൂ​ണി​റ്റും സം​യു​ക്ത​മാ​യി ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ ക്ലാ​സ് ന​യി​ക്കു​മെ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ട​ക്കാ​ട്ട് അ​റി​യി​ച്ചു.
ക​ണ്‍​വ​ൻ​ഷ​നി​ൽ കെ​സി​വൈ​എം അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് വ​ട്ടോ​ലി​ൽ, സെ​ക്ര​ട്ട​റി മ​നു ഞ​ള്ള​ത്തി​ൽ, വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ലീ​ന മ​ടി​ക്കാ​ല, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ്മി പൗ​വ​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ വി​ജി തെ​രേ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.