ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ: 14-ന് ​ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ധ​ർ​ണ
Friday, January 11, 2019 9:38 PM IST
ക​ട്ട​പ്പ​ന: ജ​പ്തി​ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് യു​വ​ക​ർ​ഷ​ക​നാ​യ തോ​പ്രാം​കു​ടി സ്വ​ദേ​ശി സ​ന്തോ​ഷ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ 14-ന് ​രാ​വി​ലെ 10.30 ന് ​കെ എ​സ്എ​ഫ്ഇ തോ​പ്രാം​കു​ടി ശാ​ഖ​യ്ക്കു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഫെ​ഡ​റേ​ഷ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടോ​മി തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കെ ​എ​സ്എ​ഫ്ഇ ഉ​ൾ​പ്പെ​ടെ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ​ക്ക് ആ​ശ്രി​ത​നി​യ​മ​നം​വ​ഴി സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ​ത്ത​രം കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ​രി​സ​ര​വാ​സി​ക​ളു​ടെ മു​ന്നി​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തും പ​തി​വാ​യി. ഇ​ത്ത​രം പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് സ​ന്തോ​ഷ് ഉ​ൾ​പ്പ​ടെ എ​ട്ടു ക​ർ​ഷ​ക​ർ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ​മാ​ത്രം ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ ​ക​ർ​ഷ​ക​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​ക​ണം. വാ​യ്പ​യെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ചെ​റു​കി​ട ക​ർ​ഷ​ക​രെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വൈ.​സി സ്റ്റീ​ഫ​ൻ, സി.​എം കു​ര്യ​ൻ, ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ജോ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.