ഹാ​ബി​റ്റാ​റ്റ് കി​റ്റ് വി​ത​ര​ണം ആരംഭിച്ചു
Friday, January 11, 2019 9:36 PM IST
ക​ട്ട​പ്പ​ന: ഫ്ള​ഡ് റി​ലീ​ഫി​ന്‍റെ ഭാ​ഗ​മാ​യി വൊ​സാ​ർ​ഡ് കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു. ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഹോ​ങ്കോം​ഗ് സ്പെ​ഷ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ റീ​ജ​ണ്‍ ഹാ​ബി​റ്റാ​റ്റ്, ഇ​ന്ത്യ​യി​ൽ വെ​സാ​ർ​ഡ് വ​ഴി​യാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്യു​ന്ന​ത്. പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യാ​ണ് കി​റ്റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​രി​ൽ ക​ട്ട​പ്പ​ന മേ​ഖ​ല​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 പേ​ർ​ക്കും കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ മേ​ഖ​ല​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 200 പേ​ർ​ക്കു​മാ​ണ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ട്ട​പ്പ​ന വൊ​സാ​ർ​ഡി​ന്‍റെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൊ​സാ​ർ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ട്ട​പ്പ​ന​യി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ​യു​ടെ പ്ര​സി​ഡ​ന്‍റ് ജോ​യി ആ​നി​ത്തോ​ട്ടം കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജോ​സ് പ​റ​പ്പ​ള്ളി, ചൈ​ൽ​ഡ്ലൈ​ൻ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കി​ര​ണ്‍ ജോ​ർ​ജ്, എ​ബി​ൻ ബേ​ബി, ചാ​ക്കോ​ച്ച​ൻ അ​ന്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.