യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ തൊ​ഴി​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം മാ​റ്റാ​ൻ നീ​ക്കം
Friday, January 11, 2019 9:36 PM IST
നെ​ടു​ങ്ക​ണ്ടം: യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഗ്രാ​മീ​ണ സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് മാ​റ്റാ​ൻ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച് റീ​ജ​ണ​ൽ യൂ​ണി​യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ ഉ​ത്ത​ര​വ് ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന.

പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ 50 സെ​ന്‍റ് സ്ഥ​ലം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രു​ന്നു. കേ​ന്ദ്ര ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് കെ​ട്ടി​ടം നി​ർ​മി​ക്കു​വാ​ൻ 50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ടം നി​ർ​മി​ക്കു​വാ​നു​ള്ള ഭൂ​മി റ​വ​ന്യു വ​കു​പ്പി​ൽ​നി​ന്ന് കൈ​മാ​റി കി​ട്ടു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗി​ക്കു​ന്പോ​ഴാ​ണ് വീ​ണ്ടും പ​രി​ശീ​ല​ന​കേ​ന്ദ്രം മാ​റ്റാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ഴി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ണ് പു​തി​യ നീ​ക്കം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള ഈ ​സ്ഥ​ല​ത്തേ​ക്ക് ര​ണ്ടു​വ​ശ​ങ്ങ​ളി​ൽ​കൂ​ടി എ​ത്താ​ൻ സാ​ധി​ക്കും.

ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​ക്ക് അ​നു​വ​ദി​ച്ച പ​രി​ശീ​ല​ന കേ​ന്ദ്രം 2008-ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് ആ​രം​ഭി​ച്ച​ത്. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം പ​ല​വ​ട്ടം നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ഈ ​സ്ഥാ​പ​നം മ​റ്റു പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഇ​വ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 8000 ച​തു​ര​ശ്ര അ​ടി​ക്കു മു​ക​ളി​ലു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​നാ​യി പ​ണി​യാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പ​രി​ശീ​ല​നം ല​ഭ്യ​ക്കു​ന്ന​തി​നാ​യി എ​ത്തു​ന്ന​വ​രു​ടെ താ​മ​സം അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​വാ​ൻ ക​ഴി​യു​ന്ന കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ച്ച​ത്.

പ​രി​ശീ​ല​ന​കേ​ന്ദ്രം മാ​റ്റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മം ഉൗ​ർ​ജി​ത​മാ​ക്കു​ന്പോ​ഴും ജ​ന​പ്ര​തി​നി​ധി​ക​ളോ പൊ​തു​പ്ര​വ​ർ​ത്ത​ക​രോ ഇ​തി​നെ​തി​രെ രം​ഗ​ത്ത് എ​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.