വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു തീ​യി​ട്ടു
Friday, January 11, 2019 9:36 PM IST
നെ​ടു​ങ്ക​ണ്ടം: വ്യാ​പാ​രി​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് രാ​ത്രി​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു. തീ ​ആ​ളി​ക്ക​ത്തു​ന്ന​തു​ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​ർ നാ​ട്ടു​കാ​രെ വി​ളി​ച്ചു​ണ​ർ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​ണ്ടി​യെ​രു​മ​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ മു​ണ്ടി​യെ​രു​മ സ്വ​ദേ​ശി നാ​സ​ർ എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം ക​ട​യു​ടെ മു​ന്പി​ൽ മു​റു​ക്കി തു​പ്പി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​സ​റും ക​ട​യു​ട​മ പ്രീ​തി​യും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ക​ട ക​ത്തി​ക്കു​മെ​ന്ന് നാ​സ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ക​ട അ​ട​ച്ച​തി​നു​ശേ​ഷം എ​ത്തി​യ നാ​സ​ർ ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി നെ​ടു​ങ്ക​ണ്ടം എ​സ്ഐ മ​നേ​ഷ് പൗ​ലോ​സ് പ​റ​ഞ്ഞു.