താ​യ​ണ്ണ​ൻ​കു​ടി​യി​ലെ പു​ന​ർ​ജീ​വ​നം പ​ദ്ധ​തി​ക്ക് വീ​ണ്ടും അ​വാ​ർ​ഡ്
Friday, January 11, 2019 9:32 PM IST
മ​റ​യൂ​ർ: താ​യ​ണ്ണ​ൻ കു​ടി​യി​ലെ പ​ര​ന്പ​രാ​ഗ​ത കൃ​ഷി​ക്ക് സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നു​പി​ന്നാ​ലെ ലോ​ക മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​ര​വും. ലോ​ക മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ 2018-ലെ ​ഗ്ലോ​ബ​ൽ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് പ്രൊ​ട്ട​ക്‌ഷൻ പ്രോ​ജ​ക്ട് അ​വാ​ർ​ഡ് പു​ന​ർ​ജീ​വ​നം പ​ദ്ധ​തി​ക്ക് ല​ഭി​ച്ചു.

ഒ​രു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​യ​ണ്ണ​ൻ​കു​ടി ഗോ​ത്ര​വ​ർ​ഗ കോ​ള​നി​യി​ൽ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത കൃ​ഷി​യു​ടെ സം​ര​ക്ഷ​ണ​വും വ്യാ​പ​ന​വും ല​ക്ഷ്യ​മാ​ക്കി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് പു​ന​ർ​ജീ​വ​നം.

നാ​ളെ കൊ​ച്ചി താ​ജ് ഗേ​യ്റ്റ് വേ ​ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം​ചെ​യ്യും. ലോ​ക മ​ല​യാ​ളി കൗ​ണ്‍​സി​ൽ ദു​ബാ​യ് പ്രൊ​വി​ൻ​സും മെ​ർ​ലി​ൻ ഫൗ​ണ്ടേ​ഷ​നും ഹ​രി​ത കേ​ര​ള​വു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ആ​ർ. ല​ക്ഷ്മി, അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പി.​എം. പ്ര​ഭു, താ​യ​ണ്ണ​ൻ​കു​ടി കാ​ണി ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും.

പ​ര​ന്പ​രാ​ഗ​ത കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന മി​ക​ച്ച സ​മു​ദാ​യ കൂ​ട്ടാ​യ്മ​ക്കു​ള്ള മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ സം​സ്ഥാ​ന അ​വാ​ർ​ഡും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ 10 ല​ക്ഷം രൂ​പ​യു​ടെ പ്ലാ​ന്‍റ് ജീ​നോം സേ​വി​യ​ർ അ​വാ​ർ​ഡും താ​യ​ണ്ണ​ൻ​കു​ടി​ക്ക് ല​ഭി​ച്ചി​രു​ന്നു.