കു​ട്ടി​ക്ക​ർ​ഷ​ക​രു​ടെ പാ​ട​ത്ത് നെ​ല്ലി​ന്‍റെ വി​ള​വെ​ടു​പ്പ്
Friday, January 11, 2019 9:32 PM IST
രാ​ജ​കു​മാ​രി: കു​ട്ടി​ക്ക​ർ​ഷ​ക​രു​ടെ കൃ​ത്രി​മ പാ​ട​ത്തെ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് ജി​ല്ലാ​ക​ള​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു എ​ത്തി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം​വ​ർ​ഷ​മാ​ണ് കു​ട്ടി​ക്ക​ർ​ഷ​ക​ർ കൃ​ത്രി​മ​പാ​ട​ത്ത് നെ​ൽ​കൃ​ഷി ഇ​റ​ക്കി​യ​ത്.

പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളും നെ​ൽ​കൃ​ഷി​യും ഹൈ​റേ​ഞ്ചി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങു​ന്പോ​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ നെ​ൽ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​ണ് രാ​ജ​കു​മാ​രി ഹോ​ളി​ക്യൂ​ൻ​സ് യു​പി സ്കൂ​ളി​ൽ കൃ​ത്രി​മ നെ​ൽ​പാ​ടം നി​ർ​മി​ച്ച് കൃ​ഷി ആ​രം​ഭി​ച്ച​ത്. പാ​ടം കൃ​ഷി​ക്കാ​യി പാ​ക​പ്പെ​ടു​ത്തു​ന്ന​തു​മു​ത​ൽ വി​ള​വെ​ടു​പ്പു​വ​രെ കു​ട്ടി​ക​ളാ​ണ് എ​ല്ലാ ജോ​ലി​ക​ളും ചെ​യ്യു​ന്ന​ത്.

25 സെ​ന്‍റോളം സ്ഥ​ല​ത്ത് പ്ലാ​സ്റ്റി​ക് പ​ടു​ത വി​രി​ച്ച് ഇ​തി​ൽ പാ​ട​ത്തു​നി​ന്നു​ള്ള ചെ​ളി​യെ​ത്തി​ച്ച് നി​റ​ച്ചാ​ണ് കൃ​ത്രി​മ​പാ​ടം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം കൃ​ത്യ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന് മോ​ട്ട​ർ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും പാ​ട​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ള​വെ​ടു​പ്പി​ന് ക​ള​ക്ട​ർ എ​ത്തി​യ​ത് കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. ക​ള​ക്ട​ർ​ക്കൊ​പ്പം പ​ര​ന്പ​രാ​ഗ​ത വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ളും ആ​ണ്‍​കു​ട്ടി​ക​ളും കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ൽ ക​റ്റ​ക​ൾ കൊ​യ്തു.

കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് അ​രി​യാ​ക്കി സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. നെ​ൽ​കൃ​ഷി​ക്കൊ​പ്പം പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ ന​ട്ടു പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. പ​ച്ച​ക്ക​റി​യു​ടെ വി​ള​വെ​ടു​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റം, കൃ​ഷി ഓ​ഫീ​സ​ർ എം.​എ​സ്. ജോ​ണ്‍​സ​ണ്‍, മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, ഫാ. ​മാ​ത്യു ത​ക​ര​പ്പ​ള്ളി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.