ഡിസിസി​യു​ടെ ച​ക്ര​സ്തം​ഭ​ന സ​മ​രം ഇ​ന്ന്
Friday, January 11, 2019 9:32 PM IST
തൊ​ടു​പു​ഴ : പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ 57 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ അ​ഞ്ച് മി​നി​ട്ട് വ​ഴി ത​ട​ഞ്ഞ് ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തു​മെ​ന്ന് ഡി​സി​സി അ​റി​യി​ച്ചു. അ​ഞ്ചു മി​നി​ട്ടി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യ​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ ഡി ​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ നി​ർ​വ​ഹി​ക്കും.