ച​ന്ദ​ന​തൈ​ല ലേ​ല​ത്തി​ന് വ​നം​വ​കു​പ്പും കെഎഫ്ഡി​സി​യും ത​മ്മി​ൽ മ​ത്സ​രം
Thursday, January 10, 2019 10:08 PM IST
മ​റ​യൂ​ർ: ​കെഎഫ്ഡി​സി​യു​ടെ മ​റ​യൂ​ർ ച​ന്ദ​ന​തൈ​ല ലേ​ലം ഇ​ന്നും വ​നം​വ​കു​പ്പി​ന്‍റെ ച​ന്ദ​ന​തൈ​ല ലേ​ലം 15-നും ​ന​ട​ക്കും. ക​ഐ​ഫ്ഡി​സി മ​റ​യൂ​ർ ച​ന്ദ​ന​തൈ​ല ഫാ​ക്ട​റി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച 35 കി​ലോ​ഗ്രാം ച​ന്ദ​ന​തൈ​ലം ലേ​ല​ത്തി​ൽ വ​യ്ക്കു​ന്പോ​ൾ വ​നം​വ​കു​പ്പ് കേ​ര​ള​ത്തി​ലെ വി​വി​ധ റേ​യ്ഞ്ചു​ക​ളി​ൽ നി​ന്നും തൊ​ണ്ടി​മു​ത​ലാ​യി പി​ടി​ച്ചെ​ടു​ത്ത 600 കി​ലോ​ഗ്രാം ച​ന്ദ​ന​തൈ​ല​ത്തി​ൽ 100 കി​ലോ​ഗ്രാം ച​ന്ദ​ന​തൈ​ല​മാ​ണ് ലേ​ല​ത്തി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്.
തൈ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല​യാ​യി കെഎഫ്ഡി​സി​ ഇ​ത്ത​വ​ണ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യും നി​കു​തി​യും​ചേ​ർ​ന്ന തു​ക​യാ​ണ്. ക​ഴി​ഞ്ഞ ലേ​ല​ത്തി​ൽ 2.20 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​ടി​സ്ഥാ​ന വി​ല. 2.51 ല​ക്ഷം രൂ​പ​യ്ക്ക് 26 കി​ലോ​ഗ്രാം ച​ന്ദ​ന​തൈ​ലം വി​റ്റ​ഴി​ച്ചു.
വ​നം​വ​കു​പ്പാ​ണ് 15-ന് ​ച​ന്ദ​ന​തൈ​ല​ത്തി​ന്‍റെ ലേ​ലം ന​ട​ത്തു​വാ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. ഒ​രു​മാ​സം മു​ന്പു​ത​ന്നെ ഇ​തി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തു​വ​രെ ച​ന്ദ​ന​തൈ​ല ലേ​ലം ന​ട​ത്തി​യി​രു​ന്ന കെഎഫ്ഡി​സി​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​ത്പാ​ദി​പ്പി​ച്ച 47 കി​ലോ​ഗ്രാം തൈ​ല​ത്തി​ൽ 35 കി​ലോ​ഗ്രാം തൈ​ലം ഇ​ന്ന് ലേ​ലം​ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
വ​നം​വ​കു​പ്പി​ന്‍റെ ച​ന്ദ​ന​തൈ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​രു​പ​തി​ല​ധി​കം വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ പ​ല റെ​യ്ഞ്ചു​ക​ളി​ൽ നി​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി പി​ടി​ച്ചെ​ടു​ത്ത തൈ​ല​മാ​ണ് ലേ​ല​ത്തി​ൽ വ​യ്ക്കു​ന്ന​ത്. ന​ല്ല തൈ​ല​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​ണ് വ​നം​വ​കു​പ്പ് ആ​ദ്യ​മാ​യി ലേ​ല​ത്തി​ൽ വ​യ്ക്കു​ന്ന​ത്.