കാ​ന്ത​ല്ലൂ​രി​ലെ പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ​ക്ക് നാ​ശം
Thursday, January 10, 2019 10:08 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ക​ന​ത്ത നാ​ശം​വി​ത​ച്ച് അ​തി​ശൈ​ത്യം തു​ട​രു​ന്നു. കാ​ബേ​ജ്, കാ​ര​റ്റ്, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​യാ​ണ് മ​ഞ്ഞ് കാ​ര്യ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.
പ​ത്തു​ദി​വ​സ​മാ​യി ക​ന​ത്ത മ​ഞ്ഞാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത്. വി​ള​വെ​ടു​ക്കാ​റാ​യ കാ​ബേ​ജും കാ​ര​റ്റും മ​ഞ്ഞു​വീ​ഴ്ച​യി​ൽ ന​ശി​ച്ചു. കാ​ന്ത​ല്ലൂ​രി​ലെ മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ക്കാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​രു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ഞ്ഞ് കൗ​തു​ക​മാ​ണെ​ങ്കി​ലും പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് അ​ത് ദു​രി​ത​പെ​യ്ത്താ​യി മാ​റു​ക​യാ​ണ്. പെ​രു​മ​ല, പു​ത്തൂ​ർ, ഗു​ഹ​നാ​ഥ​പു​രം, കൊ​ളു​ത്താ​മ​ല, ആ​ടി​വ​യ​ൽ, കി​ഴാ​ന്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​ച്ചി​രി​ക്കു​ന്ന​ത്.