മൈ​ക്രോ​ഫി​നാ​ൻ​സ് വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, January 10, 2019 10:08 PM IST
ഇ​ടു​ക്കി:​സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​നു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ മൈ​ക്രോ​ഫി​നാ​ൻ​സ് വാ​യ്പ ന​ൽ​കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ർ കു​ടും​ബ​ശ്രീ​യു​ടെ ഗ്രേ​ഡിം​ഗ് ല​ഭി​ച്ചി​ട്ടു​ള്ള പ​ട്ടി​ക​ജാ​തി വ​നി​ത​ക​ളു​ടെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ ആ​യി​രി​ക്ക​ണം. ഒ​രു അ​യ​ൽ​ക്കൂ​ട്ട​ത്തി​ന് പ​ര​മാ​വ​ധി മൂ​ന്നു​ല​ക്ഷം വ​രെ​യാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്.
അം​ഗ​ങ്ങ​ളു​ടെ പ്രാ​യ​പ​രി​ധി 18 മു​ത​ൽ 55 വ​യ​സു​വ​രെ​യാ​യി​രി​ക്കും. അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​വാ​ർ​ഷി​ക വ​രു​മാ​നം 1,50,000 രൂ​പ​യി​ൽ അ​ധി​ക​രി​ക്ക​രു​ത്. വാ​യ്പ​യു​ടെ പ​ലി​ശ നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​വും തി​രി​ച്ച​ട​വ് കാ​ല​യ​ള​വ് മൂ​ന്നു വ​ർ​ഷ​വു​മാ​ണ.്ഫോ​ണ്‍ 04862 232365.