ഏ​ലം, കു​രു​മു​ള​ക് കൃ​ഷി​ക്കാ​ർ​ക്ക് 195 കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ്
Thursday, January 10, 2019 10:08 PM IST
ന്യൂ​ഡ​ൽ​ഹി: നൂ​റ്റാ​ണ്ടി​ലെ മ​ഹാ​പ്ര​ള​യം നേ​രി​ട്ട കേ​ര​ള​ത്തി​ലെ ഏ​ലം, കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു അ​റി​യി​ച്ചു. ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ച​ത്.
സം​സ്ഥാ​ന​ത്തെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​ള​ക​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. 195.4 കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ക്കു​ന്ന​ത്.
ചെ​റു​കി​ട ഏ​ലം, കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ ശി​പാ​ർ​ശ​യ​നു​സ​രി​ച്ച് റീ​പ്ലാ​ന്േ‍​റ​ഷ​നാ​യി 17.7 കോ​ടി അ​നു​വ​ദി​ക്കും. 17,707 ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ലം​കൃ​ഷി​യാ​ണ് സം​സ്ഥാ​ന​ത്ത് ത​ക​ർ​ന്ന​ത്. 26,614 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കു​രു​മു​ള​ക് കൃ​ഷി​യും പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു. 4,403 ഹെ​ക്ട​റി​ലെ ജാ​തി കൃ​ഷി​യും 1,030 ഏ​ക്ക​റി​ലെ ഇ​ഞ്ചി കൃ​ഷി​യും 181 ഏ​ക്ക​റി​ലെ ഗ്രാ​ന്പു കൃ​ഷി​യും 396 ഹെ​ക്ട​റി​ലെ മ​ഞ്ഞ​ൾ കൃ​ഷി​യും ന​ഷ്ട​പ്പെ​ട്ട​താ​യി കേ​ന്ദ്ര​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. സു​ഗ​ന്ധ​വ്യ​ഞ്ജ​ന കൃ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബ​ഹു​വി​ള​കൃ​ഷി​യു​ടെ 94,699 ഹെ​ക്ട​ർ സ്ഥ​ലം പ്ര​ള​യ​ത്തി​ൽ ഇ​ല്ലാ​താ​യി. ആ​കെ കൃ​ഷി​യു​ടെ 33 ശ​ത​മാ​ന​ത്തോ​ളം പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​താ​യി കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​ന്‍റെ പു​ന​ർ​കൃ​ഷി​ക്കാ​യി 121.94 കോ​ടി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ര​ണ്ടു ഹെ​ക്ട​റി​ൽ​താ​ഴെ സ്ഥ​ല​മു​ള്ള കൃ​ഷി​ക്കാ​ർ​ക്കാ​ണ് സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്.
ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 2018 - 19-ൽ​ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി 93.39 കോ​ടി​യു​ടെ അ​ധി​ക​സ​ഹാ​യ​ത്തി​ന് അ​നു​മ​തി ന​ൽ​കു​മെ​ന്നും ഇ​തി​ൽ 56.03 കോ​ടി​യു​ടെ കേ​ന്ദ്ര​വി​ഹി​ത​ത്തി​ന് അ​നു​മ​തി ന​ൽ​കി​ക്ക​ഴി​ഞ്ഞെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു രേ​ഖാ​മൂ​ലം ജോ​യ്സ് ജോ​ർ​ജ് എം​പി​യെ അ​റി​യി​ച്ചു.